കുടുംബശ്രീ കലോത്സവം അരങ്ങ് ഇന്നും നാളെയും (മെയ് 29, 30)

Spread the love

കുടുംബശ്രീയുടെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബശ്രീ കലോത്സവം അരങ്ങ് 2024 ഇന്നും നാളെയും (മെയ് 29, 30) തൃശൂരില്‍ നടക്കും. കുടുംബശ്രീ അംഗങ്ങളുടെയും ഓക്‌സലറി ഗ്രൂപ്പിന്റെയും സര്‍ഗോല്‍സവമായി നടത്തുന്ന അരങ്ങിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (മെയ് 29) രാവിലെ 9.30 ന് തൃശൂര്‍ ടൗണ്‍ഹാളില്‍ പ്രശസ്ത മോഹിനിയാട്ട നര്‍ത്തകന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

കരിവെളളൂര്‍ മുരളിയുടെ ഞാന്‍ സ്ത്രീ, കന്യാദാനം എന്നീ കവിതകളുടെ ദൃശ്യാവിഷ്‌ക്കാരം രംഗശ്രീ കലാ ടീമിന്റെ സംഗീതശില്പത്തോടെ പരിപാടി ആരംഭിക്കും. അയല്‍ക്കൂട്ടം സി.ഡി.എസ് ബ്ലോക്ക,് ക്ലസ്റ്റര്‍, ജില്ലാ സംസ്ഥാന തലങ്ങളില്‍ കലാമത്സരങ്ങള്‍ നടത്തും. 46 ഇനങ്ങളിലായി 800 ഓളം കുടുംബശ്രീ കലാകാരികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും. ഏഴ് ബ്ലോക്ക്തല ക്ലസ്റ്ററില്‍ നിന്നുള്ള വിജയികളാണ് മത്സരിക്കുന്നത്. രണ്ടു ദിവസങ്ങളാലായി നടക്കുന്ന മത്സങ്ങളില്‍ ടൗണ്‍ഹാളിന് പുറമെ ജവഹര്‍ ബാലഭവന്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എന്നിവ വേദികളായിരിക്കും.

ജില്ലാതല അരങ്ങിന്റെ സമാപനസമ്മേളനവും സമ്മാനദാനവും ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനത്തില്‍ വിവിധ സാമൂഹിക- സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *