Mindblown: a blog about philosophy.

  • ആറന്മുള എയര്‍പോര്‍ട്ട്‌ ചില യാഥാര്‍ത്ഥ്യങ്ങള്‍ – ഏബ്രഹാം തെക്കേമുറി.

    ആറന്മുള എയര്‍പോര്‍ട്ട്‌ ചില യാഥാര്‍ത്ഥ്യങ്ങള്‍ – ഏബ്രഹാം തെക്കേമുറി. *************************** “സേവ്‌ ആറന്മുള ഫ്രെം ലാന്‍ഡ്‌ മാഫിയാ” ഫെയ്‌സ്‌ ബുക്കില്‍ ചിലര്‍ മാസങ്ങളായി പോരടിക്കുന്നു. അന്തരീക്‌ഷത്തോടെ മുഷ്‌ടിയുദ്‌ധം നടത്തുന്നു. കലമണ്ണില്‍ ഏബ്രഹാം സ്വപ്‌നം കണ്ട ഏവിയേഷന്‍ സ്‌കൂള്‍ , വളര്‍ന്ന്‌ ഒരു ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടായി രൂപപ്പെടാനുള്ള സാദ്‌ധ്യത തെളിഞ്ഞപ്പോള്‍ പതിവുപോലെ പാരകള്‍ പലവിധം. ഇന്ന്‌ വരട്ടുവാദത്തില്‍ കുരുങ്ങി അന്യദേശക്കാര്‍ അഭിപ്രായം പറഞ്ഞ്‌, കേരളത്തിലെ തലമൂത്തതും തല നരച്ചതുമായ മാന്യവ്യക്‌തികള്‍ ഇനിയും അവിടെ കൃഷിക്കിറങ്ങുന്ന വാര്‍ത്തയാണ്‌ ഇപ്പോള്‍ കേള്‍ക്കുന്നത്‌..…

  • സഖി (കവിത) ബല്‍സി സിബി

    ആഡംബരത്തിന്റെ ദൃശ്യ മോഹങ്ങളില്‍ അദൃശ്യ സഞ്ചാരിയായ് ഭവിക്കുക ആടേണ്ടവേഷങ്ങളെല്ലാമൊരുക്കുക കാഴ്ച്ചക്കാരിയല്ല, മറക്കാതിരിക്കുക വ്യകുലതകളെ പേരിട്ടു വിളിച്ചു തോളെറ്റുക സഖി !!!! കനലുണ്ണുക, കാവി പുതയ്ക്കുക കാക്കുക കണ്ണുകളിലൊറ്റക്കടല്‍ മിന്നാമിനുങ്ങിന്റെ വെട്ടം കരുതുക കണിക്കൊന്നപോല്‍ പൂത്തുലയുക സീതായനങ്ങളില്‍ മരവുരി ധരിക്കുക മണ്‍ചെരാതുകളിലെണ്ണ പകരുക കാലം കെടുത്താത്ത കല്‍വിളക്കാവുക !! ///ബല്‍സി സിബി///യു.എസ് മലയാളി///

  • മാറുന്ന മലയാളി – അമ്പിളി ഓമനക്കുട്ടന്‍

    മാറ്റം എല്ലാ മേഖലയിലും അനിവാര്യമാണ് .മാറ്റമില്ലാത്തതായി മാറ്റം മാത്രമേ ഉള്ളു .മാറികൊണ്ടിരിക്കുക എന്നത് ലോക നിയമമാണ് .അത് അങ്ങിനെ തന്നെ തുടർന്ന് കൊണ്ടേയിരിക്കും. മാറ്റങ്ങളുടെ കുത്തൊഴുക്കിൽ പെട്ട് ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു നമ്മൾ മലയാളികൾ.ഇങ്ങിനെയൊരു സാഹചര്യത്തിലാണ് ‘മാറുന്ന മലയാളി’ എന്ന കാലിക പ്രസക്തിയുള്ള ഒരു വിഷയത്തിലേക്ക് ഇറങ്ങി ചെല്ലുന്നത് .ഈ മാറ്റം നല്ല രീതിയിലുള്ളതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .ആഘോഷങ്ങളുടെ നാനാർഥങ്ങൾ തിരയുന്ന അശാന്ത കാലത്തിന്റെ മൃതസത്വങ്ങളായി മാറിയിരിക്കുന്നു നമ്മൾ മലയാളികൾ. അഗ്ന്നി ചിറകുകളുമായി പുരോഗതിയിലേക്ക് പറക്കുന്ന മനുഷ്യകുലത്തെപ്പറ്റിയാണ്‌…

  • നാടന്‍ മട്ടണ്‍ കറി – കാത്തൂസ് കിച്ചണ്‍

    ആവശ്യമുള്ള സാധനങ്ങള്‍ മട്ടണ്‍ – 1 കിലോ സവാള – 2 തക്കാളി പച്ചമുളക് – 3 തേങ്ങാപ്പാല്‍ – 1 1/2 കപ്പ് ഇഞ്ചി – ഒരു വലിയ കഷണം വെളുത്തുള്ളി – 1 മഞ്ഞള്‍പ്പൊടി – 2 ടീസ്പൂണ്‍ മല്ലിപ്പൊടി – 1 ടീസ്പൂണ്‍ കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍ ജീരകം – 1 ടീസ്പൂണ്‍ ഗ്രാമ്പൂ – 4 കറുകപട്ട – 1 കഷണം പെരുംജീരകം – 1 ടീസ്പൂണ്‍ കറിവേപ്പില –…

  • മലമുകളിലെ മാതാവ്‌ – റീനി മമ്പലം

    കറുത്ത പുഴപോലെ റോഡ് ഇടക്കിടെ വളഞ്ഞു കിടന്നു. ട്രാഫിക്കുള്ളതിനാൽ ആക്സിലറേറ്ററിലും ബ്രേക്കിലും മാറിമാറി കാലമർന്നു. ഡ്രൈവറുടെ സഹായമില്ലാതെതന്നെ വഴിയറിയാമെന്ന മട്ടിൽ ഈ കാർ എത്രയോതവണ ഇതേ റോഡിലൂടെ ഓടിയിരിക്കുന്നു, എന്നും ഒരേസമയത്ത്, മിക്കവാറും ഒരേവേഗത്തിൽ….ഇന്ന് കരിങ്കല്ലിൽ പണിതിരിക്കുന്ന പള്ളിയോടടുക്കുമ്പോൾ വലത്തോട്ടുള്ള റോഡിലേക്ക് തിരിയണം. കയറ്റം കയറിയാൽ മഗ്നോളിയമരങ്ങൾ പൂത്തുനില്ക്കുന്ന ഡ്രൈവേ ചെന്നവസാനിക്കുന്ന കെട്ടിടത്തിൽ, നിശബ്ദവേദനകൾ കടിച്ചമർത്തി, മൗനം മാറാലകെട്ടിയ മനസുമായി മറ്റുകുട്ടികൾക്കൊപ്പം അവനുണ്ടാവും. അൻപതുദിവസം നോമ്പ്നോക്കി, കുമ്പസാരിച്ച് കുർബാന സ്വീകരിച്ച്, നോമ്പ് അവസാനിക്കുന്നയന്ന്‌ എന്തുതിന്നാലും കുഴപ്പമില്ല എന്ന…

  • ഉപരോധം രാജിയായി (കാര്‍ട്ടൂണ്‍ ) ജോസഫ് കരപറമ്പില്‍

  • എല്ലാ പ്രീയപ്പെട്ടവര്‍ക്കും യു.എസ് മലയാളിയുടെ സാതന്ത്ര്യദിനാശംസകള്‍

    The midnight of august 15, 1947 is memorable for every Indian on earth, as it is the time, when India gained independence from the strangle hold of the mighty British. The other wise suppressed three-colored flag of India was given its due respect, when it was hoisted in the mid night on the Independence Day.…

  • ഒറ്റച്ചിലമ്പ് (കവിത) ശ്രീദേവി വര്‍മ്മ

    എഴുതി തീർത്തൊരു കഥയിലെ അന്ത്യരംഗത്തിനായിനിയുമീ കണ്ണീരെണ്ണയിലെഴുതിരിയിട്ട ആട്ടവിളക്ക് തെളിക്കട്ടെ ഞാൻ? കഴുത്തിനു മേൽ‌ ശൂന്യതയാളുന്ന ഉടൽ‌ പുതച്ചിട്ടൊരാ കച്ചയിൽ നിണമോ നിറമോ ചിത്രം വരഞ്ഞു? വേറിട്ട ശിരസിലെ നേത്രങ്ങളിനിയും നൂപുരധ്വനി തേടിയുഴറുന്നുവോ ചിരിക്കുന്നുവോ നീയും ചിലമ്പേ? നീതിവിധിക്കാത്ത രാജസഭയിലേ- ക്കിനിയാണെന്റെ രംഗ പ്രവേശം കണ്ണുകെട്ടിയ ന്യായാസനങ്ങളിലേ- ക്കിനിയാണെന്റെ പടയോട്ടം അഴിയും മുടിയിലുമാളും കണ്ണിലും അവഗണനയ്ക്കുമേലാത്മരോഷം ചിരിക്കുന്നുവോ നീയും ചിലമ്പേ? സ്നേഹത്തിന്നുറവ കീറാത്ത മനസ്സെന്ന ശിലകളിലീ ചിലയ്ക്കും ചിലമ്പിനെ എറിഞ്ഞുടയ്ക്കണം ചിതറുന്ന നോവിന്റെ രത്നങ്ങളെ സീമന്തസിന്ദൂരമലിഞ്ഞ സ്വേദത്തെ നേരു…

  • ഞങ്ങളുടെ പ്രാര്‍ത്ഥനകളും എല്ലാ വിധ ആശംസകളും – ജയിംസ് & നിര്‍മ്മല

    യു എസ്. മലയാളി.കോമിനും ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച മാത്യു മൂലേച്ചേരിലിനും ഞങ്ങളുടെ പ്രാര്‍ത്ഥനകളും എല്ലാ വിധ ആശംസകളും – ജയിംസ് & നിര്‍മ്മല

  • പ്രാർത്ഥനയോടെ എല്ലവിധ ആശംസകളും!!! പോണി അയ്യര്‍

    മലയാള ഭാഷ അന്യം നിന്നുപോകാതെ പ്രവാസികളെ അക്ഷരങ്ങളുടെ ലോകത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാനും മലയാള ഭാഷയുടെ മാധുര്യം നിലനിര്‍ത്താനും അതിന്റെ രുചി എല്ലാ പ്രവാസികളുടെയും നാവില്‍ എത്തിക്കാനും യു.എസ് മലയാളി.കോമിനു കഴിയട്ടെ! എന്നുള്ള പ്രാർത്ഥനയോടെ എല്ലവിധ ആശംസകളും!!! പോണി അയ്യര്‍

Got any book recommendations?