ഡാളസ്: 2019 ഒക്‌ടോബറില്‍ ഡാളസില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ തകര്‍ന്ന ഹോം ഡിപ്പോയില്‍ നിന്നും സാധനങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ ഡാളസിലെ രണ്ട് മുന്‍
ഷെറിഫ് ഡപ്യുട്ടികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ജോസഫ് ബോബാഡില്ല, റബേക്ക ഇവാന്‍സ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.
ഇരുവരും ചേര്‍ന്ന് 2500- 30000 ഡോളര്‍ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്. ജോസഫ് ബോബാഡില്ലയ്ക്ക് 45 ദിവസത്തെ ജയില്‍ ശിക്ഷയും നാലു
വര്‍ഷത്തെ നല്ല നടപ്പുമാണ് ശിക്ഷ വിധിച്ചത്.
റബേക്കയ്ക്ക് രണ്ടു വര്‍ഷത്തെ നല്ലനടപ്പാണ് കോടതി വിധിച്ചത്. സ്റ്റോറിനുള്ളിലെ വിലപ്പിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയും സാധനങ്ങളുടെ ഫോട്ടോ സുഹൃത്തിന് അയച്ച്‌കൊടുക്കുകയും ചെയ്തതായി ഇരുവരും സമ്മതിച്ചിരുന്നു.