കമല ഹാരിസും ആന്റണി ബ്ലിങ്കനും യൂറോപ്യന്‍ പര്യടനത്തിന്

Spread the love

വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്‌നു നേരെ റഷ്യന്‍ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഭാവി പരിപാടികളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും അടുത്ത ആഴ്ച മുതല്‍ യൂറോപ്യന്‍ പര്യടത്തിനു ഒരുങ്ങൂന്നു. ഇതു സംബന്ധിച്ച വാര്‍ത്ത വൈറ്റ് ഹൗസ് ആണ് സ്ഥിരികരിച്ചത്.

നാറ്റോ സഖ്യകക്ഷികളെ നേരില്‍കണ്ട് അടുത്ത നടപടികളെക്കുറിച്ചുള്ള അമേരിക്കയുടെ നിലപാടുകള്‍ ധരിപ്പിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

Pictureബെല്‍ജിയം , പോളണ്ട്, മോള്‍ഡാവ്, ലാറ്റ്വിയ, ലിത്വാനിയ, എസ്റ്റോണിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലാണ് ആന്റണി ബ്ലിങ്കന്‍ സന്ദര്‍ശനം നടത്തുന്നത്. വാര്‍സൊ, ബുക്കാറസ്റ്റ തുടങ്ങിയ രാജ്യങ്ങള്‍ കമല സന്ദര്‍ശിക്കും.

നാറ്റോ സഖ്യകക്ഷികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും റഷ്യയുടെ മനുഷ്യാവകാശ ലംഘനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കെതിരെ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനും കമല ഹാരിസും ബ്ലിങ്കനും യൂറോപ്യന്‍ രാജ്യങ്ങളിലെ തലവന്മാരുമായി ചര്‍ച്ച നടത്തും.

റഷ്യയെ ഇത്രമാത്രം ഒറ്റപ്പെടുത്തിയ ഒരൂ സംഭവം ഇതിനു മുന്പുണ്ടായിട്ടില്ല. അതോടൊപ്പം റഷ്യക്കതിരെ ഐക്യനിര കെട്ടിപെടുത്ത സംഭവവും ഉണ്ടായിട്ടില്ല. റഷ്യ യുദ്ധവുമായി മുന്‌പോട്ടു പോകുകയാണെങ്കില്‍ ഗുരുതര ഭവിഷത്തുകള്‍ നേരിടേണ്ടിവരുമെന്നും ആന്റണി ബ്ലിങ്കന്‍ മുന്നറിയിപ്പു നല്‍കി.

യുക്രെയ്ന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുന്ന റഷ്യന്‍ വിമാനങ്ങളെ വെടിവച്ചു വീഴ്ത്തുന്നതിന് നാറ്റോ വിമാനങ്ങള്‍ അയയ്ക്കണമെന്ന് ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിനുനേരെ റഷ്യ നടത്തിയ ആക്രമണം രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും യുദ്ധം ഉടന്‍ അവസാനിപ്പിക്കുന്നതാണു റഷ്യന്‍ പ്രസിഡന്റിനു നല്ലതെന്നും ആന്റണി ബ്രിങ്കന്‍ കൂട്ടിചേര്‍ത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *