എന്‍എസ്എസ് പ്രസിഡന്റിനെ യുഡിഎഫ് കണ്‍വീനര്‍ സന്ദര്‍ശിച്ചു

Spread the love

പുതുതായി തെരഞ്ഞെടുത്ത എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം ശശികുമാറിനെയും ട്രഷറര്‍ അഡ്വ.എന്‍.വി അയ്യപ്പപ്പിള്ളയെയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ സന്ദര്‍ശിച്ച് അഭിനന്ദനം അറിയിച്ചു. ശശികുമാറിന്റെ കായംകുളത്തെയും അയ്യപ്പപ്പിള്ളയുടെ കരുനാഗപ്പള്ളിയിലെയും വസതിയിലെത്തിയാണ് ഹസ്സന്‍ ഇരുവരെയും സന്ദര്‍ശിച്ചത്. ഷാളണിച്ച് ഇരുവരെയും ആദരിച്ച ശേഷം ഗാന്ധി പ്രതിമ ഉപഹാരമായി സമ്മാനിച്ചു. കായംകുളത്തെയും കരുനാഗപ്പള്ളിയിലെയും കോണ്‍ഗ്രസ്,യുഡിഎഫ് നേതാക്കളും ഹസ്സനൊപ്പം ഉണ്ടായിരുന്നു.

Author