ഫ്‌ളോറിഡാ വോട്ടര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; ഓഗസ്റ്റ് 23ന് സമാപിക്കും

Spread the love

തലഹാസി: നവംബറില്‍ നടക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ റജിസ്‌ട്രേഷന്‍ ഫ്‌ലോറിഡയില്‍ ആരംഭിച്ചതായി, റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന ദിവസം ഓഗസ്റ്റ് 23 നാണെന്നും വരണാധികാരി അറിയിച്ചു. ഫ്‌ലോറിഡായിലെ വളരെ നിര്‍ണായക മത്സരങ്ങള്‍ക്കു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡമോക്രാറ്റിക് പാര്‍ട്ടിയും തയാറെടുക്കുകയാണ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭരണവും സ്വാധീനവുമുള്ള സംസ്ഥാനം നിലനിര്‍ത്തുന്നതിനു നിലവിലുള്ള ഗവര്‍ണര്‍ ഡിസാന്റിസിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ ഇത്തവണയെങ്കിലും ഫ്‌ലോറിഡാ ഭരണം പിടിച്ചെടുക്കണമെന്ന ലക്ഷ്യവുമായി ഡമോക്രാറ്റിക് പാര്‍ട്ടിയും ശക്തമായി രംഗത്തുണ്ട്.

ഗര്‍ഭചിദ്രത്തിനും സ്വവര്‍ഗ വിവാഹത്തിനുമെതിരെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍, സുപ്രീംകോടതി ഗര്‍ഭചിദ്രത്തിനെതിരെ പുറപ്പെടുവിപ്പിച്ച നിര്‍ണായക വിധി സ്ത്രീകള്‍ക്കു സ്വന്തം ശരീരത്തില്‍ പൂര്‍ണ്ണ അവകാശമുണ്ടെന്ന വാദമുഖത്തെ തകര്‍ക്കുന്നതാണെന്നും ഇതിനെതിരെ സ്ത്രീകള്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കനുകൂലമായ തീരുമാനം സ്വീകരിക്കുമെന്നും അതു പാര്‍ട്ടിയുടെ വിജയത്തെ ത്വരിതപ്പെടുത്തുമെന്നുമാണു ഡമോക്രാറ്റിക് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

Author