വ്യാജ നഗ്‌നചിത്രം പ്രദര്‍ശിപ്പിച്ച കേസില്‍ 4 മില്യണ്‍ നഷ്ടപരിഹാരം

Spread the love

ലൊസാഞ്ചല്‍സ് : ലൊസാഞ്ചല്‍സ് പൊലീസ് ക്യാപ്റ്റന്‍ ലില്ലിയന്‍ കാരന്‍സായുടെ (35) വ്യാജ നഗ്‌നചിത്രം പ്രചരിപ്പിച്ച കുറ്റത്തിന് ലൊസാഞ്ചല്‍സ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് 4 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നു കൗണ്ടി സുപ്പീരിയര്‍ കോടതി ജൂറി വിധിച്ചു.

വനിതാ പൊലീസ് ക്യാപ്റ്റന്റെ ചിത്രത്തിനു സാമ്യമുള്ള ചിത്രമാണ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രദര്‍ശിപ്പിച്ചത്. മാറു മറയ്ക്കാത്ത ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ ഇവര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ ലൈംഗിക അപവാദത്തിന് കേസ് ഫയല്‍ ചെയ്തിരുന്നു. സിറ്റിയെയാണ് ഇതില്‍ പ്രതി ചേര്‍ത്തിരുന്നത്.

2018ല്‍ നടന്ന സംഭവത്തില്‍ സിറ്റി ഖേദം പ്രകടിപ്പിക്കുകയും വനിതാ ക്യാപ്റ്റനുമായി ധാരണയിലെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് നാലു മില്യണ്‍ ഡോളര്‍ ശിക്ഷ വിധിച്ചത്. ഫോട്ടോ വ്യാജമാണെന്ന് ലില്ലിയന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചുവെങ്കിലും സ്റ്റേറ്റ് ലൊ അനുസരിച്ചു ഈ ചിത്രം നീക്കം ചെയ്യുന്നതിന് സിറ്റി അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെന്നും ജൂറി കണ്ടെത്തി.

തങ്ങളുടെ അവകാശങ്ങള്‍ക്കു പൊരുതുക എന്ന സന്ദേശം സമൂഹത്തിനു നല്‍കാന്‍ കഴിഞ്ഞു എന്നതാണ് ഈ കേസു കൊണ്ട് ഉദ്ദേശിച്ചതെന്നു ലില്ലിയന്‍ പറഞ്ഞു. എല്ലായിടവും സ്ത്രീകള്‍ വേട്ടയാടപ്പെടുന്നു. അതില്‍ നിന്നു മോചനം തേടി കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നു കേസിനു ഹാജരായ ലില്ലിയന്റെ അറ്റോര്‍ണി പറഞ്ഞു.

Author