ഗര്‍ഭഛിദ്ര നിരോധനം അധാര്‍മികമെന്ന് കമലാ ഹാരിസ്

Spread the love

ഓസ്‌ററിന്‍(ടെകസസ്): ഇടക്കാല തിരഞ്ഞെടുപ്പിനു ഒരു മാസം ശേഷിക്കെ ടെക്‌സസ്സില്‍ കര്‍ശനമായി നടപ്പാക്കുന്ന ഗര്‍ഭഛിദ്ര നിരോധന നിയമത്തെ ശക്തിയായി അപലപിച്ചു വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.

ഗര്‍ഭഛിദ്രനിരോധനം തികച്ചും അധാര്‍മികമാണെന്നാണ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഓസ്റ്റഇനില്‍ ഒക്ടോബര്‍ 8 ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ കമലാ ഹാരിസ് വിശേഷിപ്പിച്ചത്.

ഗര്‍ഭഛിദ്രം നടത്തുന്നവരെ തടവിലിടുമെന്ന ടെക്‌സസ് സംസ്ഥാന നിയമത്തെ നിയമപരമായി നേരിടുന്നതിന് പ്രോസിക്യൂട്ടര്‍മാരുടേയും, സ്‌റ്റേറ്റ് ഒഫീഷ്യല്‍സിന്റേയും സഹകരണം ഹാരിസ് അഭ്യര്‍ത്ഥിച്ചു. ഗര്‍ഭഛിദ്രത്തിനെ അനുകൂലിക്കുന്ന ഡോക്ടര്‍മാരേയും, നഴ്‌സുമാരേയും ക്രമിനലുകളായി കാണുന്ന നിങ്ങളുടെ അറ്റോര്‍ണി ജനറലും, ഗവര്‍ണ്ണറും ഇനിയും അധികാരത്തില്‍ തുടരണമോ എന്ന് നിശ്ചയിക്കേണ്ടതു ടെക്‌സസ് വോട്ടര്‍മാരാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. ലിന്‍സണ്‍ ബി ജോണ്‍സന്‍ പ്രിസിഡന്‍ഷ്യല്‍ ലൈബ്രറിയില്‍ കമലാ ഹാരിസ് നടത്തിയ പ്രസംഗം ശ്രവിക്കുന്നതിന് എത്തിചേര്‍ന്നവരില്‍ ഭൂരിപക്ഷവും ടെക്‌സസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്മേല്‍ തീരുമാനമെടുക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റിന് യാതൊരു അധികാരവുമില്ല. അതു സ്ത്രീകള്‍ക്കു മാത്രം അനുവദിച്ചിട്ടുള്ളതാണ്. 40 മിനിട്ടു നീണ്ടുനിന്ന പ്രസംഗത്തില്‍ കമലാ ഹാരിസ് ചൂണ്ടികാട്ടി.

 

Author