ഒഹായോയിൽ ട്രെയിൻ പാളം തെറ്റി, വീടിനു പുറത്ത് ഇറങ്ങരുതെന്ന് മുന്നറിയിപ്പ്‌

ഒഹായോ: നോർഫോക്ക് സതേൺ ട്രെയിൻ ഒഹായോ ബിസിനസ് പാർക്കിന് സമീപം പാളം തെറ്റിയതിനെ തുടർന്ന് മലിനീകരണത്തിൽ നിന്നും രക്ഷപ്പെടാൻ സമീപത്തെ താമസക്കാരോട് വീടുകളിൽ തന്നെ കഴിയണമെന്ന് അധികൃതർ നിർദേശിച്ചു.

212 ബോഗികളുള്ള ട്രെയിന്റെ 20 ബോഗികളാണ് പാളം തെറ്റിയത്. അപകടകരമായ വസ്തുക്കളൊന്നും ട്രെയിനിൽ ഉണ്ടായിരുന്നില്ലെന്നും ആർക്കും പരുക്കേറ്റകായി റിപ്പോർട്ടില്ലെന്നും റെയിൽവേ അറിയിച്ചു.

പാളം തെറ്റിയതിന് 1,000 അടി ചുറ്റളവിൽ താമസിക്കുന്നവരോട് ജാഗ്രതയോടെ ഇരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് 1,500 ലധികം കുടുംബങ്ങൾക്ക് വൈദ്യുതി തടസ്സപ്പെട്ടു.

Leave Comment