യുഎസ് മിഡിൽ ഈസ്റ്റ് വ്യോമാക്രമണം ആരംഭിച്ചതായി ഡിഫൻസ് ഉദ്യോഗസ്ഥൻ

Spread the love

വാഷിംഗ്‌ടൺ ഡി സി :മൂന്ന് സൈനികരുടെ മരണത്തിന് മറുപടിയായി യുഎസ് മിഡിൽ ഈസ്റ്റ് വ്യോമാക്രമണം ആരംഭിച്ചു.മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ട് ഒരാഴ്ച തികയുന്നതിന് മുമ്പാണ് വ്യോമാക്രമണം.

ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മിഡിൽ ഈസ്റ്റ് ലക്ഷ്യങ്ങളിൽ യുഎസ് പ്രതികാര ആക്രമണം ആരംഭിച്ചതായി ഒരു യുഎസ് ഡിഫൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ജോർദാനിലെ യുഎസ് താവളത്തിൽ കഴിഞ്ഞ ഞായറാഴ്ച മൂന്ന് യുഎസ് സർവീസ് അംഗങ്ങൾ മരിച്ചതിനെ തുടർന്നാണ് വ്യോമാക്രമണം.

മനുഷ്യരും ആളില്ലാത്ത വിമാനങ്ങളും നടത്തിയ പ്രാരംഭ ആക്രമണത്തിന്റെ ലക്ഷ്യം കമാൻഡ് ആൻഡ് കൺട്രോൾ ഹെഡ്ക്വാർട്ടേഴ്സിനെ ആക്രമിക്കുകയായിരുന്നു .
ഇറാഖിലെയും സിറിയയിലെയും 85 ലധികം ലക്ഷ്യങ്ങളിൽ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് (IRGC) ഖുദ്‌സ് ഫോഴ്‌സിനും അനുബന്ധ മിലിഷ്യ ഗ്രൂപ്പുകൾക്കുമെതിരെ സൈന്യം വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (സെൻ്റ്‌കോം) ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഫെബ്രുവരി 2-ന് പുലർച്ചെ നാല് മണിയോടെയാണ് ആക്രമണമുണ്ടായതെന്ന് സെൻ്റർകോം അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *