ബാർക്‌സ്‌ഡെയ്ൽ(ലൂസിയാന): അറ്റോർണി സിബിൽ രാജൻ മേജർ പദവിയിലേക്ക് ഉയർത്തുപെട്ടു.മിലിട്ടിറി യിൽ സേവനം അനുഷ്ഠിക്കുന്ന അമേരിക്കൻ മലയാളി വനിതകളിൽ മേജർ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് സിബിൽ രാജൻ. ബാർക്‌സ്‌ഡെയ്ൽ എട്ടാം എയർഫോഴ്സ് ആസ്ഥാനത്തുവെച്ചു നടത്തപ്പെട്ട പ്രത്യേക ചടങ്ങിൽ കേണൽ ജോഷ്വാ യോനോവ് പ്രിസൈഡു ചെയ്തു . മീറ്റിങ്ങിൽ .മൈക്കിൾ ഹാൻസ് ഓത്ത് ഓഫ് ഓഫീസ് ചടങ്ങിനു നേതൃത്വം നൽകി. സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി സുഹ്ര്ത്തുകളോടൊപ്പം ഡാളസ്സിൽ നിന്നും മാതാപിതാക്കളായ തോമസ്സ് രാജനും അനു രാജനും പങ്കെടുത്തു
ക്യാപ്റ്റൻ സിബിൽ രാജൻ ബാർക്ക്സ്ഡയിൽ 8th എയർഫോഴ്സ് ബേസ് ഹെഡ് ക്വാർട്ടേഴിൽ ചീഫ് ഓഫ് ജനറൽ ലോ ആൻഡ് എത്തിക്സിൽ കമാൻഡർക്കും സ്റ്റാഫിനും നിയമോപദേശം നൽകുക,USSTRATCOM ന്റെ ഗ്ലോബൽ ഏകോപന ദുരന്തനിവാരണ പ്ലാനിംഗ് അഡ്വക്കസി സേവനം കൂടാതെ മിലിറ്ററി നിയമ നടപടി ക്രമങ്ങൾ പ്ലാൻ ചെയ്യുക. ഫൈവ് വിംഗ് ലീഗൽ ഓഫീസിനു നിയമോപദേശം കൊടുക്കുക മുതാലായ ഉത്തരവാദിത്ത്വമുള്ള ചുമതലകളിൽ സേവനമനുഷ്ടിക്കുന്നു. 8th ലീഗൽ ഓഫീസിൽ ചേരുന്നതിനു മുൻപ് ക്യാപ്റ്റൻ രാജൻ ബാർക്ക്സ്ഡയിൽ എയർഫോർസ്സ് ബേസിൽ ഏരിയാ ഡിഫൻസ് കൗൺസിലറായി സേവനമനിഷ്ടിച്ചിരുന്നു
ക്യാപ്റ്റൻ രാജൻ ടെക്സ്കസ് സുപ്രീം കോടതിയിൽ അഭിഭാഷകയായും പ്രവർത്തിച്ചിരുന്നു.
ഡാളസ് സണ്ണിവെയ്ൽ സിറ്റിയിൽ സാമൂഹ്യ സാംസ്കാരികെ രംഗത്തെ സജീവ സാന്നിധ്യമായ തിരുവല്ലാ.കല്ലുങ്കൽ, തേക്കിൽ തുണ്ടിയിൽ തോമസ് രാജൻ( ഓർത്തഡോക്സ്‌സഭാ മുൻ മാനേജിംഗ് കമ്മറ്റി മെംബർ സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്ക) അനു രാജൻ ദമ്പതികളുടെ ഇളയ മകൾ ആണു മേജർ സിബിൽ രാജൻ .സഹോദരൻ സിറിൽ, സഹോദരി ഷെറിൽ, മൈക്കൾ ഹാൻസ് ഭർത്താവാണ്,