ഒക്ലഹോമയിൽ രണ്ടു പേർ വധിക്കപ്പെട്ട കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Spread the love

ഒക്ലഹോമയിൽ രണ്ടു പേർ വധിക്കപ്പെട്ട കേസിലെ പ്രതി 41 കാരനായ മൈക്കൽ ഡിവെയ്ൻ സ്മിത്തിൻ്റെ വധശിക്ഷ മാരകമായ വിഷ മിശ്രിതം കുത്തിവെച്ചു നടപ്പാക്കി. വധശിക്ഷ നടപ്പാക്കൽ പ്രക്രിയ വ്യാഴാഴ്ച രാവിലെ 10:09 ന് ആരംഭിച്ച് 10 മിനിറ്റിലധികം നീണ്ടുനിന്നതായും . 10:14 ന് സ്മിത്ത് അബോധാവസ്ഥയിലാണെന്ന് സംസ്ഥാന ജയിൽ ഡയറക്ടർ സ്റ്റീവൻ ഹാർപ്പ് പ്രസ്താവനയിൽ പറഞ്ഞു. ഒരു ആത്മീയ ഉപദേഷ്ടാവ് സ്മിത്തിൻ്റെ അഭ്യർത്ഥന പ്രകാരം മരണ മുറിയിൽ ചേർന്നു, ഡയറക്ടർ പറഞ്ഞു. അന്തേവാസി അവസാന ഭക്ഷണം ആവശ്യപ്പെട്ടില്ല.

2002 ഫെബ്രുവരി 22-ന്, 40-കാരിയായ ജാനറ്റ് മൂറും 24-കാരനായ സ്റ്റോർ ക്ലാർക്ക് ശരത് പുല്ലൂരും വെവ്വേറെ സംഭവങ്ങളിലാണ് വധിക്കപ്പെട്ടത്. അന്ന് 19 വയസ്സുള്ള സ്മിത്ത്, ഓക്ക് ഗ്രോവ് പോസ് എന്ന തെരുവ് സംഘത്തിലെ അംഗമായിരുന്നു, മൂറിനെ അവളുടെ അപ്പാർട്ട്മെൻ്റിൽ വെച്ച് തൻ്റെ മകനെ തിരയുന്നതിനിടയിലും തുടർന്ന് അദ്ദേഹം സൗത്ത് ഒക്ലഹോമ സിറ്റിയിലെ എ ആൻഡ് ഇസഡ് ഫുഡ് മാർട്ടിൽ പോയി സ്റ്റോർ ക്ലർക്കായ പുല്ലൂരിനെ വെടിവച്ചു കൊല്ലുകയായിരുന്നു

വ്യാഴാഴ്ച രാവിലെ മക്അലെസ്റ്ററിലെ ഒക്ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ വച്ചായിരുന്നു വധശിക്ഷ നടപ്പാക്കിയത് .മാർച്ചിൽ, ഒക്‌ലഹോമ മാപ്പ് ആൻഡ് പരോൾ ബോർഡ് സ്മിത്തിന് ദയാഹർജി നൽകുന്നതിനെതിരെ വോട്ട് ചെയ്തിരുന്നു .
“ഉദാര മനോഭാവമുള്ള മിടുക്കനായ ചെറുപ്പക്കാരനായ ശരത്, തൻ്റെ കുടുംബത്തിൽ ആദ്യമായി വിദ്യാഭ്യാസത്തിനായി ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് വന്നത്.

രാജ്യവ്യാപകമായി വധശിക്ഷകൾ കുറയുമ്പോൾ, 2021-ൽ ആറ് വർഷത്തെ മൊറട്ടോറിയം അവസാനിച്ചതിന് ശേഷം ഒക്ലഹോമ വധശിക്ഷ വർധിപ്പിച്ചു.2023-ൽ 60 ദിവസത്തെ ഇടവേളയിൽ വധശിക്ഷകൾ ഷെഡ്യൂൾ ചെയ്യാൻ സംസ്ഥാനം സമ്മതിച്ചപ്പോൾ ഷെഡ്യൂൾ ചെയ്ത വധശിക്ഷകളിൽ ചെറിയ കാലതാമസമുണ്ടായി.

Author

Leave a Reply

Your email address will not be published. Required fields are marked *