നിരന്തരമായ പ്രാർത്ഥനയാണ് ജീവിതത്തിന്റെ ചൈതന്യം നിലനിർത്തുന്നത്, പ്രൊഫ.പി.ജെ.കുര്യൻ

Spread the love

ഹൂസ്റ്റൺ : ജീവിത്തിൻറെ ചൈതന്യവും ദൈവവുമായുള്ള ബന്ധവും, സ്ഥായിയായി നിലനിർത്തുന്നതു ദൈവത്തോടുള്ള നിരന്തരമായ പ്രാര്ഥനയിലൂടെയാണെന്നും പ്രാർത്ഥന നിലച്ചുപോകുന്നിടത്തു മനുഷ്യജീവിതം ജീവനില്ലാത്ത അവസ്ഥയിലേക്ക് വഴുതി മാറുമെന്നും രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ അഭിപ്രായപ്പെട്ടു.പ്രശ്നങ്ങളും പ്രതിസന്ധികളും ജീവിതത്തെ താളടിയാകുമ്പോൾ മുന്നോട്ടു പോകുന്നതിനുള്ള ഊര്ജ്യം സംഭരിക്കേണ്ടത് പ്രാര്ഥനയിലൂടെയായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്തു നമ്മെ പഠിപ്പിച്ച “സ്വർഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥന ആത്മാർത്ഥമായി നാം ഉരുവിടുമ്പോൾ അതിലൂടെ ദൈവത്തെ പിതാവേ എന്നു വിളിക്കുന്നതിനുള്ള അവകാശമാണ് നമ്മുക്ക് ലഭിക്കുന്നത്.അതിനാൽ നാം എല്ലാവരും മക്കളുമാണ്. ഈ സത്യം നാം ഉൾകൊള്ളുമ്പോൾ മനുഷ്യ വർഗത്തെ സഹോദരങ്ങളെപോലെ കാണുന്നതിനും അവന്റെ ആവശ്യങ്ങളിൽ പങ്കാളികളാകുന്നതിനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് . ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ മെയ് 21 ചൊവാഴ്ച ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച 523-മത് സമ്മേളനത്തില്‍ പ്രാർത്ഥന എന്ന പ്രധാന വിഷയത്തെകുറിച്ചു മുഖ്യ സന്ദേശം നൽക്കുകയായിരുന്നു പ്രൊഫ .പി.ജെ.കുര്യൻ.

എക്യുമിനിസത്തെ പ്രോത്സാഹിപ്പികേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് .എക്യുമിനിസമെന്നതു വിവിധ സഭകളുടെ കൂട്ടായ്മ എന്നതിലുപരി എല്ലാ മനുഷ്യരെയും ഒന്നായി കാണുന്നതായിരിക്കണം. ഐ പി എല്ലിന്റെ പ്രവർത്തനങ്ങളിലൂടെ അതിനു അടിവരയിടുന്നുവെന്നത് പ്രശംസനീയമാണ് ഐ പി എല്ലിനു എല്ലാ ഭാവുകങ്ങൾ നേരുകയും അനേകർക്ക് ഈ പ്രാർത്ഥന ഒരു അനുഗ്രഹകരമായി തീരട്ടെ എന്നു അദ്ദേഹം ആശംസിക്കുകയും ചെയ്തു . തുടർന്ന് റവ.പി.എം.തോമസ് (കവുങ്ങൻപ്രയാർ), പ്രാരംഭ പ്രാർത്ഥന നടത്തി.

ആമുഖപ്രസംഗത്തിൽ ശ്രീ. സി.വി. സാമുവൽ ഈ ദിവസങ്ങളിൽ ജന്മദിനവും വിവാഹ വാർഷീകവും ആഘോഷിക്കുന്ന ഐ പി എൽ അംഗങ്ങളെ അനുമോദിക്കുകയും തുടർന്ന് മുഖ്യാതിഥി ഉൾപ്പെട എല്ലാവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു.

ശ്രീ.എം.വി.വർഗീസ് (അച്ചൻകുഞ്ഞ്), ന്യൂയോർക്ക്,.തുടർന്ന് മധ്യസ്ഥ പ്രാർത്ഥനക്കു നേതൃത്വം നൽകി..

നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം കൗൺസിൽ അംഗം ശ്രീ.ഷാജി രാമപുരം, ഡാളസ്, നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വെരി റവ. ഡോ. ചെറിയാൻ തോമസ്, ഡാളസ്, സമാപന പ്രാർത്ഥനകും . ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. ശ്രീ. ടി. എ. മാത്യു, ഹൂസ്റ്റൺ, നന്ദി പറഞ്ഞു.ഷിജു ജോർജ്ജ്സാങ്കേതിക പിന്തുണ:നൽകി

Author

Leave a Reply

Your email address will not be published. Required fields are marked *