അറ്റ്ലാന്റാ ;ഒക്ടോബർ രണ്ട് മൂന്ന് തീയതികളിൽ കാർമൽ മാർത്തോമ സെൻററിൽ വച്ച് നടന്നുവന്നിരുന്ന നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന പട്ടക്കാരുടെ വാർഷിക കുടുംബ സമ്മേളനം സമാപിച്ചു

Spread the love

ഒക്ടോബർ രണ്ടാം തീയതി വൈകിട്ട് രജിസ്ട്രേഷനോട് കൂടിയാണ് സമ്മേളനം ആരംഭിച്ചത് പ്രാരംഭ ആരാധനയ്ക്ക് നോർത്ത് ഈസ്റ്റ് റീജിയൻ റവ ഡോക്ടർ പ്രമോദ് സക്കറിയ ഡോ:തോമസ് ജോർജ് എന്നിവർ നേതൃത്വം നൽകി റവ ക്രിസ്റ്റഫർ ഡാനിയേൽ സ്വാഗതം ആശംസിച്ചു ഡോ:എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷ പ്രസംഗം നടത്തി “പാസ്റ്ററൽ മിനിസ്ട്രി യിലെ ദുർബലതയും വിശ്വസ്തതയും “എന്ന വിഷയത്തെ കുറിച്ച് റവ ഡോ.ഷാം പി തോമസ് മുഖ്യപ്രഭാഷണം നടത്തി തുടർന്ന് മുഖ്യപ്രഭാഷണണത്തെ കുറിച്ചുള്ള ചർച്ചകളും നടന്നു

ഒക്ടോബർ മൂന്നാം തീയതി പ്രഭാതഭക്ഷണത്തോടെ പരിപാടികൾ ആരംഭിച്ചു രാവിലെ നടന്ന ആരാധനയ്ക്ക് കന്നഡ റീജിയനെ പ്രതിനിധീകരിച്ചു റവ റോജി മാത്യു എബ്രഹാം റവ നവീൻ മാത്യു തോമസ് എന്നിവർ നേതൃത്വം നൽകി ഷെറിൻ ടോം മാത്യൂസ് നേതൃത്വം നൽകി രണ്ടാംദിവസവും വെരി റവ ഡോ: ഷാം പി തോമസ് മുഖ്യ വിഷയത്തെ ആധാരമാക്കി പ്രഭാഷണം നിർവഹിച്ചു .ഗാനശുശ്രൂഷക്കു ശേഷം ഭക്തി എന്ന വിഷയത്തെ ആധാരമാക്കി ഷെറിൻ ടോം തോമസ് പ്രഭാഷണം നടത്തി .അനിത നൈനാൻ പൊതുവായ വിഷയങ്ങളെ കുറിച്ച് പ്രസംഗിച്ചു ഭദ്രാസന മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് ക്രിസ്റ്റഫർ ഡാനിയേൽ വിശദീകരിച്ചു .വിവിധ ഇടവകകളിൽ നിന്നും ഉയർന്നു വരുന്ന ആശങ്കകളും സംശയങ്ങളും സമ്മേളനത്തിൽ ചർച്ചചെയ്യപ്പെട്ടു . തുടർന്ന് സമാപന സമ്മേളനം നടന്നു റവ ഡോ: പ്രമോദ് സക്കറിയ നന്ദി രേഖപ്പെടുത്തി ഉച്ചഭക്ഷണത്തിനുശേഷം ബസ്‌കാമ്യമാരുടെ കൂട്ടായ്മയും ഉണ്ടായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *