നാഷ്‌വില്ലി ആന്റിയോക്ക് ഹൈസ്കൂൾ വെടിവയ്പ്പ് രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു രണ്ടു മരണം

Spread the love

ടെന്നസി :  ജനുവരി 22 ന്, ടെന്നസിയിലെ നാഷ്‌വില്ലിലുള്ള ആന്റിയോക്ക് ഹൈസ്കൂളിലെ കഫറ്റീരിയയിൽ ഉണ്ടായ വെടിവെപ്പിൽ ഒരു വിദ്യാർത്ഥി കൊല്ലപ്പെടുകയും മറ്റു രണ്ടു പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു സംഭവത്തിൽ വെടിവെച്ചുവെന്ന കരുതുന്ന കൗമാരക്കാരൻ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു .വെടിവെച്ച കൗമാരക്കാരൻ റിസർവ് ഓഫീസേഴ്‌സ് ട്രെയിനിംഗ് കോർപ്സ് കാഡറ്റായ സോളമൻ ഹെൻഡേഴ്‌സൺ ആണ്അധികൃതർ തിരിച്ചറിഞ്ഞു.

നാഷ്‌വില്ല നഗരമധ്യത്തിൽ നിന്ന് ഏകദേശം 12 മൈൽ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ആന്റിയോക്ക് ഹൈസ്കൂൾ ബുധനാഴ്ച സ്കൂളിലെ കഫറ്റീരിയയിൽ വെടിയുതിർത്തതിനെത്തുടർന്ന് ലോക്ക്ഡൗണ് ചെയ്തു 16 വയസ്സുള്ള ജോസ്ലിൻ കൊറിയ എസ്കലാന്റേ എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.മറ്റൊരു വിദ്യാർത്ഥിയുടെ കൈയ്ക്ക് പരിക്കേറ്റു.

സോളമൻ ഹെൻഡേഴ്‌സൺ സ്കൂൾ ബസിലാണ് ഹൈസ്‌കൂളിൽ എത്തിയാണ് കഫറ്റീരിയയിൽ ആക്രമണം അഴിച്ചുവിട്ടത് . തുടർന്ന് ഹെൻഡേഴ്‌സൺ തലയിൽ വെടിവച്ചു മരിച്ചു. മെട്രോ നാഷ്‌വില്ലെ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ചീഫ് ജോൺ ഡ്രേക്ക് പറഞ്ഞു.

ഹെൻഡേഴ്സൺ പോസ്റ്റ് ചെയ്തതായി കരുതുന്ന ഓൺലൈൻ മെറ്റീരിയലുകൾ അധികൃതർ അന്വേഷിക്കുന്നുണ്ട്, വെടിവയ്പ്പിന് മുമ്പ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തതായി ആരോപിക്കപ്പെടുന്ന ഒരു മാനിഫെസ്റ്റോയിൽ അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങൾ വിശദീകരിക്കുന്ന ഒരു FAQ-ശൈലി വിഭാഗം ഉൾപ്പെടുന്നു.

ഹെൻഡേഴ്സന്റെ ആക്രമണത്തിനിടെ പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളും വെടിവയ്പ്പിൽ കൊല്ലപ്പെട്ട ഹെൻഡേഴ്സണും തമ്മിൽ ഒരു ബന്ധവും സ്ഥാപികാനായിട്ടില്ല “ചീഫ് ജോൺ ഡ്രേക്ക് പറഞ്ഞു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *