മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണ്‍ (MMGH) സംഘടിപ്പിച്ച ഇന്റർഫെയ്ത് ഇഫ്താർ വന്‍ വിജയമായി

Spread the love

ഹ്യൂസ്റ്റണ്‍: മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (MMGH) മാർച്ച് 15 ശനിയാഴ്ച സംഘടിപ്പിച്ച സമൂഹ നോമ്പു തുറ വന്‍ വിജയമായി. വിവിധ മതവിശ്വാസങ്ങളിലുള്ള നിരവധി വ്യക്തിത്വങ്ങൾ ഈ പരിപാടിയിൽ പങ്കെടുത്തു. MMGH പ്രസിഡന്റ് മുഹമ്മദ് റിജാസിന്റെ നേതൃത്വത്തിലും മറ്റു കമ്മിറ്റിയംഗങ്ങളുടെയും സമർപ്പിതരായ വോളണ്ടിയർമാരുടെയും സഹകരണം കൊണ്ട് ഈ സമൂഹ നോമ്പു തുറ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു.

വിവിധ മതവിശ്വാസികൾ പങ്കെടുത്ത ഈ സമൂഹ നോമ്പു തുറയില്‍ മതസൗഹാർദ്ദം, സമാധാനം, സഹിഷ്ണുത, സർവമത ഐക്യം എന്നിവയുടെ സന്ദേശം പങ്കുവെക്കുകയും, വിവിധ മതവിശ്വാസങ്ങളിലുള്ള വ്യക്തിത്വങ്ങൾ ഒരുമിച്ചു ഈ സന്ദേശം അറിയിക്കുകയും ചെയ്തു.

വിവിധ മതനേതാക്കൾ പങ്കെടുത്ത ഈ ഇഫ്താർ സംഗമത്തിൽ ISGH പ്രസിഡന്റ് ഇമ്രാൻ ഗാസി, ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര പ്രസിഡന്റ് ഡോ. സുബിൻ ബാലകൃഷ്ണൻ, എക്യുമെനിക്കൽ ക്രിസ്ത്യൻ കൗൺസില്‍ പ്രസിഡന്റ്, സെയിന്റ് പീറ്റേഴ്‌സ് & സെയിന്റ് പോൾസ് ചർച്ച് വികാരി ഫാ. ഡോ. ഐസക് ബി പ്രകാശ്, ചർച്ച് ഓഫ് ലാറ്റർ ഡേ സെയിന്റ്‌സിന്റെ ഹൈ കൗൺസിൽ മെംബർ ഡൗഗ് ബ്രൗൺ, മിഷനറി ചർച്ച് ഓഫ് ഹ്യൂസ്റ്റണ്‍ പാസ്റ്റർ വിൽ മക്‌കോർഡ്, ഇസ്ലാമിക പണ്ഡിതനും ഐടി പ്രൊഫഷണലുമായ സൽമാൻ ഗാനി, ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫൊക്കാന ജനറൽ സെക്രട്ടറി എബ്രഹാം ഈപ്പൻ, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, മിസോറി

വാര്‍ത്ത: അജി കോട്ടയിൽ

Author

Leave a Reply

Your email address will not be published. Required fields are marked *