വാഷിംങ്ടൺ: വ്യാപകമായ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ‘ബോട്ട്’ ഉപയോഗിച്ചുള്ള വിസ അപേക്ഷകളിൽ കർശന നടപടിയെടുത്ത് യു.എസിലെ ഇന്ത്യൻ എംബസി. ‘കോൺസുലാർ ടീം ഇന്ത്യ ബോട്ടുകൾ ഉപയോഗിച്ച് നടത്തിയ ഏകദേശം 2000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കുന്നു. ഞങ്ങളുടെ ഷെഡ്യൂളിംഗ് നയങ്ങൾ ലംഘിക്കുന്ന ഏജന്റുമാരോടും ഫിക്സർമാരോടും ഞങ്ങൾക്ക് സഹിഷ്ണുതയില്ല.. തട്ടിപ്പ് വിരുദ്ധ ശ്രമങ്ങൾ ഞങ്ങൾ തുടരും. വഞ്ചനയോട് ഞങ്ങൾ സഹിഷ്ണുത കാണിക്കില്ല’- യു.എസ് എംബസി സമൂഹ മാധ്യമ പോസ്റ്റിൽ പറഞ്ഞു.
ബിസിനസ്, ടൂറിസം ആവശ്യങ്ങൾക്കായി രാജ്യം സന്ദർശിക്കുന്നതിനുള്ള ബി1, ബി2 വിസകളിലാണ് തട്ടിപ്പുകൾ കണ്ടെത്തിയത്. ഇതുമൂലം ശരിയായ മാർഗത്തിൽ അപേക്ഷിച്ചവർക്ക് വിസ അപോയ്ന്റുകൾ വൈകുന്നുവെന്ന ആരോപണമുയർന്നിരുന്നു.
ഔദ്യോഗിക ഷെഡ്യൂളിംഗ് നയങ്ങൾ ലംഘിച്ച് സ്ലോട്ടുകൾ സുരക്ഷിതമാക്കാൻ ‘ബോട്ടു’കൾ ഉപയോഗിച്ച് സിസ്റ്റം ചൂഷണം ചെയ്ത ‘മോശം അഭിനേതാക്കളെ’ കോൺസുലർ ടീം ഇന്ത്യ തിരിച്ചറിഞ്ഞതായി എംബസി ബുധനാഴ്ച പറഞ്ഞു. എംബസി അത്തരം അപ്പോയിൻമെന്റുകൾ അവസാനിപ്പിക്കുകയും അനുബന്ധ അക്കൗണ്ടുകളുടെ ഷെഡ്യൂളിങ് താൽക്കാലികമായി നിർത്തുകയും ചെയ്തു.