ജോയൽ ഓസ്റ്റീന്റെ അമ്മയും ലേക്ക്‌വുഡ് ചർച്ച് സഹസ്ഥാപകയുമായ ഡോഡി ഓസ്റ്റീൻ അന്തരിച്ചു

Spread the love

ഹ്യൂസ്റ്റൺ, TX – ലേക്ക്‌വുഡ് ചർച്ചിന്റെ സഹസ്ഥാപകയും പ്രശസ്ത പാസ്റ്റർ ജോയൽ ഓസ്റ്റീന്റെ അമ്മയുമായ ഡോഡി ഓസ്റ്റീൻ (91) അന്തരിച്ചു. ബുധനാഴ്ച രാവിലെയാണ് ഡോഡി ഓസ്റ്റീൻ സമാധാനപരമായി വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം ജോയൽ ഓസ്റ്റീൻ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്.

“അവർ ലേക്ക്‌വുഡ് ചർച്ചിന്റെ പ്രിയപ്പെട്ട മാട്രിയാർക്കായിരുന്നു, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായിരുന്നു, ദൈവത്തിന്റെ വിശ്വസ്ത ദാസിയും,” ജോയൽ ഓസ്റ്റീൻ കുറിച്ചു. “മാമാ ഡോഡി” എന്ന് ലേക്ക്‌വുഡ് കുടുംബം സ്നേഹത്തോടെ വിളിച്ചിരുന്ന ഡോഡി, കരൾ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്ന് വിശ്വാസത്തിലൂടെ അത്ഭുതകരമായി സുഖം പ്രാപിച്ചതിനും പ്രശസ്തയായിരുന്നു. ലേക്ക്‌വുഡ് ചർച്ചിന്റെ സ്ഥാപകനായ ജോൺ ഓസ്റ്റീന്റെ വിധവ കൂടിയാണ് ഡോഡി ഓസ്റ്റീൻ.

Author

Leave a Reply

Your email address will not be published. Required fields are marked *