അമേരിക്കയിൽ നിന്നുള്ള മാർത്തോമാ സഭയുടെ ആദ്യ വനിതാ മണ്ഡലാംഗം ശോശാമ്മ തോമസ് അന്തരിച്ചു

Spread the love

ഡാളസ്/പുല്ലാട് : മാടോളിൽ ശോശാമ്മ തോമസ് (‘അമ്മിണി’ 90 ) നവംബർ 7 വെള്ളിയാഴ്ച കേരളത്തിൽ അന്തരിച്ചു. മാരാമൺ ഇടത്തുമണ്ണിൽ കുടുംബാംഗമാണ്,ഡാളസ് കാരോൾട്ടൻ മാർത്തോമാ ഇടവകാംഗമാണ്

ഭർത്താവ് : കെ.ടി. തോമസ്(പാപ്പച്ചായൻ)
മക്കൾ : സജി തോമസ്, സ്റ്റെർലിംഗ് തോമസ്,
മരുമക്കൾ ജിജി തോമസ്, ലിജി തോമസ്,

ഡാളസിലെ ജെയിംസ് മേപ്പുറത്തു,അലക്സ് എം അലക്സാണ്ടർ എന്നിവർ സഹോദരന്മാരാണ്

1968-ൽ യു.എസ്.യിൽ എത്തിയ സോശമ്മ അമ്മിണി, പാർക്കലണ്ടിൽ ജോലി ആരംഭിച്ച് പിന്നീട് വാഡ്‌ലി ക്യാൻസർ ആശുപത്രിയിലേക്ക് മാറി. നിരവധി വർഷങ്ങളായി ബെയ്‌ലർ ആശുപത്രിയിൽ ഓങ്കോളജി നേഴ്സായി ജോലിചെയ്തു. കാൻസർ വിഭാഗത്തിലെ നേഴ്സായി, അവരുടെ സ്നേഹവും പരിചരണവും, പിന്തുണയും, വിദഗ്ധതയും നിരവധി രോഗികൾക്ക് പ്രചോദനമായി.

ഡാലസ് മാർത്തോമാ ചർച്ചിൽ വൈസ് പ്രസിഡന്റ്, സേവികാസംഗം വൈസ് പ്രസിഡന്റ്, മേഖല കൗൺസിൽ അംഗം, അമേരിക്കയിൽ നിന്നുള്ള ആദ്യ വനിതാ മണ്ഡലംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.കോയറിൽ സജീവമായി പങ്കാളിയായിരുന്നു.

ഫ്യൂണറൽ സർവീസ്:
തിങ്കൾ, നവംബർ 10, 2025
11:00 AM – വീട്ടിൽ
1:00 PM – സെന്റ് പോൾസ് മാർത്തോമാ പള്ളി, വാർയ്യണ്ണൂർ, പുല്ലാട് , തോട്ടപുഴശ്ശേരി, കേരള 689548

Author

Leave a Reply

Your email address will not be published. Required fields are marked *