വിദ്യാർത്ഥികൾക്ക് പണവും ലഹരിയും നൽകി ലൈംഗികമായി ദുരുപയോഗം ചെയ്ത അധ്യാപികയ്ക്ക് 10 വർഷം തടവ്

Spread the love

മിസോറി : വിദ്യാർത്ഥികൾക്ക് പണം നൽകിയും മദ്യവും മയക്കുമരുന്നും നൽകിയും ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ മുൻ അധ്യാപികയ്ക്ക് 10 വർഷം തടവ് ശിക്ഷ.

ഡിക്സൺ R-1 സ്കൂൾ ഡിസ്ട്രിക്റ്റിലെ മുൻ സബ്സ്റ്റിറ്റ്യൂട്ട് അധ്യാപികയായിരുന്ന കാരിസ്സ ജെയ്ൻ സ്മിത്തിനാണ് (30) കോടതി ശിക്ഷ വിധിച്ചത്.

മിഡിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ലൈംഗിക ബന്ധത്തിനായി 100 ഡോളറോ അതിൽ കൂടുതലോ പണമായിട്ടോ ‘കാഷ്ആപ്പ്’ വഴിയോ നൽകിയിരുന്നു എന്നാണ് അധികൃതർ കണ്ടെത്തിയത്.

ലൈംഗിക ബന്ധത്തിന് പകരമായി വിദ്യാർത്ഥികൾക്ക് ഇവർ മദ്യമോ കഞ്ചാവോ നൽകിയിരുന്നതായും ആരോപണമുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിൽ സ്മിത്ത് കുറ്റം സമ്മതിച്ചിരുന്നു. ഇവർക്കെതിരെ ബാലലൈംഗിക പീഡനം, കുട്ടികളെ ലൈംഗികമായി കടത്തൽ ഉൾപ്പെടെ 19 ഫെലണി കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *