ഒറിഗൺ അപകടം : നവവധൂവരന്മാർ മരിച്ചു;അനധികൃതമായി യുഎസിൽ പ്രവേശിച്ച ഇന്ത്യൻ പൗരൻ അറസ്റ്റിൽ

Spread the love

ഒറിഗൺ: ഒറിഗണിൽ സെമി-ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നവവധൂവരന്മാർ ഉൾപ്പെടെ രണ്ടുപേർ മരിച്ച സംഭവത്തിൽ ഇന്ത്യൻ പൗരനായ ട്രെയിലർ ഡ്രൈവർ രാജിന്ദർ കുമാർ (32) അറസ്റ്റിലായി.

നവംബർ 24-ന് രാത്രി ട്രക്ക് നിയന്ത്രണം വിട്ട് റോഡിൽ കുറുകെ കിടന്നതിനെ തുടർന്ന് എതിരെ വന്ന കാർ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന വില്യം മൈക്ക കാർട്ടർ (25), ജെനിഫർ ലിൻ ലോവർ (24) എന്നിവരാണ് മരിച്ചത്.

കുമാറിനെതിരെ ക്രിമിനൽ നെഗ്ലിജന്റ് ഹോമിസൈഡ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി.

രാജിന്ദർ കുമാർ 2022-ൽ അനധികൃതമായി യുഎസിൽ പ്രവേശിച്ചയാളാണെന്ന് യു.എസ്. ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. ഇയാളെ വിട്ടയച്ചാൽ കസ്റ്റഡിയിലെടുക്കാനായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഡിറ്റൈനർ നൽകിയിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *