ന്യൂജേഴ്‌സിയിൽ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു: ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Spread the love

ഹാമൺടൺ(ന്യൂജേഴ്‌സി) : ഡിസംബർ 28നു അമേരിക്കയിലെ ന്യൂജേഴ്‌സിയിലുണ്ടായ രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്തുവെച്ചു കൂട്ടിയിടിച്ചതിനെ തുടർന്നുള്ള അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ ഏകദേശം 11 മണിയോടെയാണ് അപകടം നടന്നത്.

ഹാമൺടണിലെ ബേസിൻ റോഡിനും വൈറ്റ് ഹോഴ്‌സ് പൈക്കിനും സമീപമുള്ള പ്രദേശത്താണ് ഹെലികോപ്റ്ററുകൾ തകർന്നു വീണത്.

അന്തരീക്ഷത്തിൽ വെച്ച് കൂട്ടിയിടിച്ച രണ്ട് ഹെലികോപ്റ്ററുകളും താഴേക്ക് പതിക്കുകയായിരുന്നു. ഇതിൽ ഒരു ഹെലികോപ്റ്റർ തകർന്ന ഉടൻ തന്നെ തീപിടിച്ച് പൂർണ്ണമായും നശിച്ചു.

ഹാമൺടൺ പോലീസ് വകുപ്പും ഫയർഫോഴ്‌സും ഉടനടി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മരണപ്പെട്ടയാളെയും പരിക്കേറ്റയാളെയും കണ്ടെത്തിയത്. പരിക്കേറ്റ വ്യക്തിയുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA), നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ബേസിൻ റോഡ് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകി.

Author

Leave a Reply

Your email address will not be published. Required fields are marked *