അമേരിക്കയിൽ പടരുന്ന ഇൻഫ്ലുവൻസ: ജാഗ്രത നിർദ്ദേശം. ഈ സീസണിൽ ഇതുവരെ ഏകദേശം 75 ലക്ഷം ആളുകൾക്ക് രോഗ ബാധ , 3,100 മരണം

Spread the love

ന്യൂയോർക്ക് :അമേരിക്കയിൽ ഇൻഫ്ലുവൻസ (പനി) കേസുകൾ അതിവേഗം വർദ്ധിക്കുന്നതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) അറിയിച്ചു. വരും ആഴ്ചകളിൽ രോഗവ്യാപനം ഇനിയും ശക്തമാകാനാണ് സാധ്യത.

ഈ സീസണിൽ ഇതുവരെ ഏകദേശം 75 ലക്ഷം ആളുകൾക്ക് രോഗം ബാധിക്കുകയും 3,100 പേർ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ മാത്രം 19,000-ത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്ത Influenza A(H3N2) എന്ന വൈറസിന്റെ പുതിയ വകഭേദമാണ് (subclade K) നിലവിലെ വ്യാപനത്തിന് പ്രധാന കാരണം. ഇതിന് രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ കെല്പുള്ളതിനാൽ അതിവേഗം പടരുന്നു.

ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടക്കുകിഴക്കൻ, മിഡ്‌വെസ്റ്റ്, ദക്ഷിണ മേഖലകളിലും രോഗവ്യാപനം കൂടുതലാണ്.

നിലവിലെ വാക്സിൻ പുതിയ വകഭേദത്തിനെതിരെ 30-40% വരെ മാത്രമേ ഫലപ്രദമാകാൻ സാധ്യതയുള്ളൂ എങ്കിലും, കടുത്ത രോഗാവസ്ഥയിൽ നിന്നും മരണത്തിൽ നിന്നും രക്ഷപെടാൻ വാക്സിൻ എടുക്കുന്നത് തന്നെയാണ് നല്ലതെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും ആൾക്കൂട്ടത്തിനിടയിലും N95 മാസ്കുകൾ ധരിക്കുക.
രോഗബാധിതർ മറ്റുള്ളവരിൽ നിന്ന് വിട്ടുനിൽക്കുക (Social Distancing).

രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണുകയും ചികിത്സ തേടുകയും ചെയ്യുക (48 മണിക്കൂറിനുള്ളിൽ ചികിത്സ തുടങ്ങുന്നത് ഫലപ്രദമാണ്).

 

Author

Leave a Reply

Your email address will not be published. Required fields are marked *