പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ : ബിജിലി ജോർജ്

Spread the love

ഹ്യൂസ്റ്റൺ : പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ ഹ്യൂസ്റ്റണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് സന്ദർശിക്കവെയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതിനായി വിവിധ തലത്തിലുള്ള ക്യാമ്പയിനമായി പ്രവാസി ലീഗൽ സെൽ മുന്നിട്ടിറങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇത്തരത്തിലുള്ള ആവശ്യം നേടിയെടുക്കുന്നതിനായി പ്രവാസികൾ ഒരുമിച്ചു സമ്മർദ്ദം ചെലുത്തേണ്ടതുണ്ട് എന്ന് ഹ്യൂസ്റ്റണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് എച്ഒസി പ്രശാന്ത് കുമാർ സോന പറഞ്ഞു. പ്രവാസി ലീഗൽ സെല്ലിന്റെ മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ട് മികച്ചതാണെന്നും കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ തുടർന്നും സാധിക്കട്ടെ എന്നും പ്രശാന്ത് കുമാർ സോന പറഞ്ഞു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ കോർഡിനേറ്റർ ഡോ. സെബാസ്റ്റ്യൻ ജോസഫ് പിഎൽസി ഹ്യൂസ്റ്റൺ കോർഡിനേറ്റർ മാത്യു ഫിലിപ്പ് വട്ടക്കോട്ടയിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഹ്യൂസ്റ്റണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് സന്ദർശനം നടന്നത്. ഇരട്ട പൗരത്വം നേടിയെടുക്കാനായി നിയമപരമായ എല്ലാ സാദ്ധ്യതകളും തേടുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത്‌ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *