ഓസ്റ്റിനിൽ വെടിവെപ്പ്: ഡ്യൂട്ടിക്കിടെ കോൺസ്റ്റബിൾ കൊല്ലപ്പെട്ടു

Spread the love

ഓസ്റ്റിൻ (ടെക്സസ്) : നോർത്ത് ഓസ്റ്റിനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ കാൾഡ്‌വെൽ കൗണ്ടിയിലെ പ്രിസിൻക്റ്റ് 3 കോൺസ്റ്റബിൾ ആരോൺ ആംസ്ട്രോംഗ് കൊല്ലപ്പെട്ടു. ഒരു നൈറ്റ് ക്ലബ്ബിൽ സുരക്ഷാ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.

നോർത്ത് ലാമർ ബൊളിവാർഡിലെ ‘ക്ലബ് റോഡിയോ’ ഞായറാഴ്ച പുലർച്ചെ ഏകദേശം 2:10-ഓടെയാണ് സംഭവം നടന്നത്.

പാര്‍ക്കിംഗ് ഏരിയയില്‍ വെടിയേറ്റു കിടന്ന ആംസ്ട്രോംഗിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആദ്യം അജ്ഞാതനായിരുന്ന പ്രതിയെ യു.എസ്. മാർഷൽ ടാസ്ക് ഫോഴ്സും ഓസ്റ്റിൻ പൊലീസും ചേർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ പിടികൂടി. 2024 ഒക്ടോബറിലാണ് ആരോൺ ആംസ്ട്രോംഗ് കോൺസ്റ്റബിൾ ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്.

സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവരോ മൊബൈൽ ദൃശ്യങ്ങൾ കൈവശമുള്ളവരോ വിവരങ്ങൾ നൽകണമെന്ന് ഓസ്റ്റിൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരം നൽകുന്നവർക്ക് 1,000 ഡോളർ വരെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *