എ സഹദേവന്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു

  മുതിർന്ന മാധ്യമ പ്രവർത്തകനും, സിനിമാ നിരൂപകനുമായ എ സഹദേവന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു. വളരെ സഹൃദയനും, സാമൂഹിക പ്രതിഭയുമുള്ളതുമായ മാധ്യമ പ്രവർത്തകനെയാണ് നഷ്ടമായത്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി സ്പീക്കർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. Read more »