കാബുള്‍ വിമാനത്താവളത്തില്‍ വച്ചു നഷ്ടപ്പെട്ട കുഞ്ഞിനെ കണ്ടെത്തി

വാഷിംഗ്ടണ്‍ ഡിസി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സൈന്യം അട്ടമറിയിലൂടെ ഭരണം കൈയ്യടക്കിയപ്പോള്‍ അവിടെ നിന്നും പലായനം ചെയ്ത അഭയാര്‍ത്ഥികളുടെ തിക്കിലും തിരക്കിലും പെട്ട് കുഞ്ഞിനെ നഷ്ടപ്പാടാതിരിക്കുന്നതിന് കാബൂള്‍ വിമാനത്താവളത്തിന്റെ ചുറ്റുമതിലിനു മുകളിലൂടെ പുറത്തേക്ക് എടുത്തെറിഞ്ഞ കുഞ്ഞ് മുത്തച്ഛന്റെ കൈകളില്‍ ഒടുവില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നു.

കഴിഞ്ഞ ഓഗസ്റ്റ് 19-നാണ് സംഭവം. അന്ന് ദേശീയ മാധ്യമങ്ങളില്‍ കുഞ്ഞിന്റെ തിരോധാനം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുഞ്ഞിനെ ലഭിച്ച വിവരം ജനുവരി എട്ടിനു ശനിയാഴ്ചയാണ് താലിബാന്‍ പരസ്യമാക്കിയത്.

യു,എസ് സെക്യൂരിറ്റി ഗാര്‍ഡായിരുന്നു സോഹെയ്ല്‍ എന്ന കുഞ്ഞിന്റെ പിതാവ്. അമേരിക്കന്‍ സേന അഭയാര്‍ത്ഥികളെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിവാക്കുന്നതിനിടയില്‍ കുഞ്ഞിന്റെ മാതാവിനേയും പിതാവിനേയും നാലു കുട്ടികളേയും സുരക്ഷിതമായി യു.എസില്‍ എത്തിച്ചു. എടുത്തെറിയപ്പെട്ട കുഞ്ഞ് 29 വയസുള്ള കാബൂള്‍ ടാക്‌സി ഡ്രൈവര്‍ ഹമീദ് സഫിയുടെ കൈകളിലാണ് എത്തിയത്. സ്വന്തം കുഞ്ഞിനെപ്പോലെ സൊഹെയ്‌ലിനെ അദ്ദേഹം വളര്‍ത്തി. താലിബാന്‍ സൈന്യത്തിന് വിട്ടുകൊടുക്കാന്‍ മനസ്സിലായിരുന്നു. എന്നാല്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി സംരക്ഷണം കാബൂളിലുള്ള മുത്തച്ഛനെ ഏല്‍പിച്ചു.

ടെക്‌സസിലെ ബ്ലിസ്സിയിലുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിയ സൊഹെയ്‌ലിന്റെ മാതാപിതാക്കള്‍ പിന്നീട് മിഷിഗണില്‍ താമസമാക്കി. എത്രയും വേഗം തങ്ങളുടെ നഷ്ടപ്പെട്ട കുഞ്ഞിനെ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ്.

Leave Comment