കൊച്ചി: സി. എ. എഫ്. എല്‍. ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയുടെ പുതിയ ഫിനാഷ്യല്‍ പ്രോഡക്ടുകളുടെ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു. പാലാരിവട്ടം റിനൈ ഹോട്ടലില്‍ നടന്ന ചടങ്ങ് മുംബൈ എസ്.ഐ.ഡി.ബി.ഐ. (സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ) മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും കെ.എഫ്.സി.(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) മുന്‍ എം.ഡിയുമായ കെ.എം. നായര്‍ ഉദ്ഘാടനം ചെയ്തു. സി.എ. ജോസ് ജോര്‍ജ് അധ്യക്ഷതവഹിച്ചു. ലീഡേഴ്സ് ആന്റ് ലാഡേഴ്സ് ഗ്രൂപ്പിന്റെ ചെയര്‍മാനും കെ.എഫ്.സി. (കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍)യുടെ മുന്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറുമായ സി.എ. സാബു തോമസ്, സി.എ.എഫ്.എലിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു. ഫെഡറല്‍ ബാങ്ക് മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.എം. ജോണ്‍, ഡയറക്ടര്‍മാരായ സി. എ. ചെറിയാന്‍ സി. എം., സി.എ. സലീം അബ്ദുള്‍ റഷീദ്, സി. എ. വിജയ് കൃഷ്ണന്‍, സി. എ. ജോജോ അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു. സി.എ.എഫ്.എലിന്റെ മറ്റ് ഡയറക്ടര്‍മാരും ഓഹരി ഉടമകളും ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ ചേര്‍ന്ന് നടത്തുന്ന ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയാണ് സി.എ.എഫ്.എല്‍.
ഫോട്ടോ: സി. എ. എഫ്. എല്‍. ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയുടെ പുതിയ ഫിനാഷ്യല്‍ പ്രോഡക്ടുകളുടെ ലോഞ്ചിംഗിന്റെ ഉദ്ഘാടനം മുംബൈ എസ്.ഐ.ഡി.ബി.ഐ. (സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ) മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും കെ.എഫ്.സി. (കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) മുന്‍ എം.ഡിയുമായ കെ.എം. നായര്‍ നിര്‍വഹിക്കുന്നു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സി.എ. സാബു തോമസ്, സി.എ. ജോസ് ജോര്‍ജ്, ഫെഡറല്‍ ബാങ്ക് മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.എം. ജോണ്‍, സി.എ. ജോജോ അഗസ്റ്റിന്‍ എന്നിവര്‍ സമീപം.
Reporter : Arunkumar vr