ആദ്യ ദിനം കരുതല്‍ ഡോസ് വാക്‌സിനേഷന്‍ 30,895

Spread the love

കുട്ടികളുടെ വാക്‌സിനേഷന്‍ മൂന്നിലൊന്ന് കഴിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് 30,895 പേര്‍ക്ക് ആദ്യ ദിനം കരുതല്‍ ഡോസ് (Precaution Dose) കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 19,549 ആരോഗ്യ പ്രവര്‍ത്തകര്‍, 2635 കോവിഡ് മുന്നണി പോരാളികള്‍, 8711 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കിയത്. തിരുവനന്തപുരം ജില്ലയാണ് ഏറ്റവുമധികം പേര്‍ക്ക് കരുതല്‍ ഡോസ് നല്‍കിയത്. തിരുവനന്തപുരം 6,455, കൊല്ലം 3,184, പത്തനംതിട്ട 1,731, ആലപ്പുഴ 1,742, കോട്ടയം 1,701, ഇടുക്കി 719, എറണാകുളം 2,855, തൃശൂര്‍ 5,327, പാലക്കാട് 922, മലപ്പുറം 841, കോഴിക്കോട് 2,184, വയനാട് 896, കണ്ണൂര്‍ 1,461, കാസര്‍ഗോഡ് 877 എന്നിങ്ങനേയാണ് കരുതല്‍ ഡോസ് നല്‍കിയത്.

സംസ്ഥാനത്ത് ഇതുവരെ 15നും 18നും ഇടയ്ക്ക് പ്രായമുള്ള മൂന്നിലൊന്നിലധികം കുട്ടികള്‍ക്ക് (35 ശതമാനം) വാക്‌സിന്‍ നല്‍കാനായി. ആകെ 5,36,582 കുട്ടികള്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയത്. ഇന്ന് 51,766 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. തിരുവനന്തപുരം 1,721, കൊല്ലം 2,762, പത്തനംതിട്ട 2,214, ആലപ്പുഴ 1,789, കോട്ടയം 5,179, ഇടുക്കി 3,588, എറണാകുളം 4,456, തൃശൂര്‍ 1,138, പാലക്കാട് 9,018, മലപ്പുറം 7,695, കോഴിക്കോട് 5,157, വയനാട് 2,064, കണ്ണൂര്‍ 4,808, കാസര്‍ഗോഡ് 177 എന്നിങ്ങനേയാണ് കുട്ടികളുടെ വാക്‌സിനേഷന്‍.

ഇന്ന് ആകെ 2,10,835 പേരാണ് എല്ലാ വിഭാഗത്തിലുമായി വാക്‌സിന്‍ സ്വീകരിച്ചത്.

Author

Leave a Reply

Your email address will not be published. Required fields are marked *