ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മുസ്ലീം വനിതയുടെ അപ്പീല്‍ കേള്‍ക്കാന്‍ യു.എസ്. സുപ്രീം കോടതി വിസമ്മതിച്ചു

Spread the love

വാഷിംഗ്ടണ്‍ ഡി.സി.: ഇസ്ലാമിക് സ്‌റ്റേറ്റില്‍ (15) ചേരുന്നതിന് സിറിയയിലേക്ക് പോയി ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടശേഷം അമേരിക്കയിലേക്ക് മടങ്ങി വരണമെന്ന ആവശ്യം ഉന്നയിച്ചു യു.എസ്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ വാദം കേള്‍ക്കുന്നതിന് കോടതി വിസമ്മതിച്ചു.

ഹൊഡ് മുത്താന ജനിച്ചു വളര്‍ന്നത് അലബാമയിലാണ്. 2014 ല്‍ ഐ.എസ്സില്‍ ചേരുന്നതിന് ഇവര്‍ സിറിയയിലേക്ക് പോയി. ഇപ്പോള്‍ അവര്‍ക്ക് 29 വയസ്സായി.

സിറിയായില്‍ ആയിരിക്കുമ്പോള്‍ യു.എസ്. ഗവണ്‍മെന്റ് മുത്താനയുടെ യു.എസ്. പൗരത്വം റദ്ദാക്കുകയും യു.എസ്. പാസ്‌പോര്‍ട്ട് പിൻവലിക്കുകയും ചെയ്തു. 2019 ല്‍ മുത്താനയുടെ പിതാവ് അമേരിക്കയിലേക്കുള്ള ഇവരുടെ തിരിച്ചുവരവ് നിഷേധിച്ചതിനെ ഫെഡറല്‍ കോടതിയില്‍ ചോദ്യം ചെയ്തു. ഈ കേസ്സിലാണ് ഇന്ന് സുപ്രീം കോടതി വിധി .

മുത്താനയുടെ പിതാവ് യെമന്‍ ഡിപ്ലോമാറ്റ് എന്ന നിലയില്‍ അമേരിക്കയിലായിരിക്കുമ്പോഴാണ് മുത്താന ഇവിടെ ജനിച്ചത്. ഡിപ്ലോമാറ്റുകള്‍ക്ക് അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വത്തിന് അവകാശമില്ല. മുത്താന ജനിക്കുന്നതിന് മുമ്പ് ഡിപ്ലോമാറ്റ് സ്റ്റാറ്റസ് ഉപേക്ഷിച്ചിരുന്നതിനാല്‍ മുത്താനക്ക് അമേരിക്കന്‍ പൗരത്വത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു പിതാവിന്റെ വാദം.

ഐ.എസ്സില്‍ ചേര്‍ന്നതില്‍ ഖേദിക്കുന്നുവെന്നും മാപ്പു നല്‍കണമെന്നും മുത്താന പറഞ്ഞുവെങ്കിലും കോടതി അംഗീകരിച്ചില്ല. ഭീകരാക്രമണങ്ങളെ ഇവര്‍ പ്രോത്സാഹിപ്പിക്കുകയും, അമേരിക്കന്‍ പൗരന്മാരെ ഐ.എസില്‍ ചേരാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്നും കോടതി കണ്ടെത്തി.

Author

Leave a Reply

Your email address will not be published. Required fields are marked *