വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

Spread the love

സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്പന്ന നിര്‍മ്മാണം കുലത്തൊഴിലായി സ്ഥീകരിച്ചിട്ടുള്ള സമുദായത്തില്‍പ്പെട്ട വ്യക്തികള്‍ക്കു നിലവിലെ സംരംഭങ്ങളുടെ ആധുനികവല്‍ക്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വായ്പ നല്‍കുന്നു. വായ്പ തുക പരമാവധി 2 ലക്ഷം രൂപയും പലിശ നിരക്ക് ആറു ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവുമായിരിക്കും. ജാമ്യ വ്യവസ്ഥകള്‍ ബാധകമാണ്.

അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉല്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18 നും 55 നും മദ്ധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പദ്ധതികളുടെ നിബന്ധനകള്‍, അപേക്ഷാ ഫോറം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്നിവ കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍(www.keralapottery.org) പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായ്പാ അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം ഫെബ്രുവരി 10-ന് വൈകിട്ട് അഞ്ചിനകം മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-695003 വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ സമര്‍പ്പിക്കണം. കൂടുതല്‍ അറിയുന്നതിന് 0471 2727010, 9497690651, 9946069136 ഈ നമ്പറുകളില്‍ ബന്ധപ്പെടാം.

Author

Leave a Reply

Your email address will not be published. Required fields are marked *