മുഖ്യമന്ത്രി ദുബായി സന്ദർശനം വെട്ടിക്കുറച്ച് ഉടൻ മടങ്ങി എത്തണം : രമേശ് ചെന്നിത്തല

Spread the love

ജലീലിന്‍റെ ആരോപണം മറുപടി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: കേരളത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് കോവിഡ് ബാധിച്ച് ബുദ്ധിമുട്ടുമ്പോള്‍ മുഖ്യമന്ത്രി 9 ദിവസം മുന്‍കൂട്ടി തയ്യാറാക്കിയ പരിപാടികള്‍ ഇല്ലാതെ യുഎഇയില്‍ നിക്കുന്നത് ശരിയായ നടപടിയല്ല അദ്ദേഹം യുഎഇ പരിപാടി വെട്ടിച്ചുരുക്കി സംസ്ഥാനത്തേക്ക് മടങ്ങി വന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം.ഇന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വന്നിരിക്കുന്ന അലംഭാവം വേണ്ടത്ര കോര്‍ഡിനേഷന്‍ ഇല്ലാത്തത് കൊണ്ടാണ്. കോവിഡ് ബാധിക്കുന്നവര്‍ക്ക് മരുന്നുമില്ല ചികിത്സയും ലഭിക്കുന്നില്ല. കോവിഡ് ബാധിച്ചവര്‍ വീടുകളില്‍ തന്നെകഴിയുകയാണ്. അതിന്റെ ഫലമായി വീട്ടിലുളലവര്‍ക്കും കോവിഡ് ബാധിക്കുകയാണ്. എന്ത് ചെയ്യണമെന്ന് ജനങ്ങള്‍ക്ക് അറിയാത്ത സ്ഥിതിയാണ് ഒരു സംവിധാനവും നിലവിലില്ല.ഭക്ഷണം പോലും കഴിക്കാതെ ആളുകള്‍ ബുദ്ധിമുട്ടുകയാണ്. ദിവസവേതനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുന്നു. ടിപിആര്‍ റേറ്റ് കുതിച്ചുയരുമ്പോളും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോളും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കോര്‍ഡിനേഷന്‍ ഇല്ലായമ മൂലം ഒരു പ്രതിരോധപ്രവര്‍ത്തനവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ആശുപത്രികളില്‍ ആളുകള്‍ പോകുന്നില്ല. എല്ലാവരും വീട്ടില്‍ കഴിയാനാണ് സര്‍ക്കാര്‍ പറയുന്നത്. സിഎഫ്എല്‍റ്റിസികള്‍ തുറക്കുമെന്ന് പറയുമ്പോളും ഒരിടത്തും ഇവപ്രവര്‍ത്തിച്ചുതുടങ്ങിയില്ല. ഒരു സംവിധാനവും ജില്ലാതലങ്ങളില്‍ ആരംഭിച്ചിട്ടില്ല. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നേതൃത്വം കൊടുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ അനങ്ങുന്നില്ല. അതുകൊണ്ടാണ് ഞാന്‍ ആവശ്യപ്പെടുന്നത് മുഖ്യമന്ത്രി തന്റെ യുഎഇ പരിപാടി വെട്ടിച്ചുരുക്കി സംസ്ഥാനത്തേക്ക് മടങ്ങി വന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന്.

ലോകായുക്ത ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കണം. പൊതു സമൂഹം ആഗ്രഹിക്കുന്നത് ഈ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാണ്. ഇടത് മുന്നണിയിലെ സിപിഐ പോലും സര്‍ക്കാരിനെതിരെ ശകതമായ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരിക്കുകയാണ്. നിയമസഭ കൂടാനിരിക്കെ ഇത്തരമൊരു ഓര്‍ഡിനന്‍സിന് യാതൊരു പ്രസക്തിയുമില്ല. നിയമസഭ കൂടുമ്പോള്‍ ബില്ലായി കൊണ്ടുവരാമായിരുന്നു. ഇത്രയും തിടുക്കപ്പെട്ട തീരുമാനങ്ങള്‍ എന്തിനാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസമന്ത്രിക്കുമെതിരായ കേസ് ഫെബ്രുവരി 1 നും 4നും വരികയാണ്. അതുകൊണ്ടാണോ ഇത്രയും വലിയ ധൃതി കാണിച്ച് ഓര്‍ഡിനന്‍സ് കൊണ്ട്വരുവാന്‍ വേണ്ടി സര്‍ക്കാര്‍തയ്യാറായത്. മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കുവാന്‍ വേണ്ടിയായിട്ടുളള നടപടിയാണ് ഇത്. പൊതുസമൂഹം ഈ അഭിപ്രായത്തോട് എതിരാണ്. 1999ല്‍ നിയമസഭ ചര്‍ച്ച ചെയ്ത് വേണ്ട എന്ന് വെച്ച ഒരു കാര്യം 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍ഡിനന്‍സിലൂടെ തിരികെ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നത് നിയമസഭയോടുളള അവഹേളനമാണ്. ഇത് അവതരിപ്പിച്ച അന്നത്തെ മുഖ്യമന്ത്രി ഇകെ നയനാരിനോടും നിയമമന്ത്രിയായിരുന്ന ചന്ദ്രശേഖരന്‍ നായരോടുമുളള അവഹേളനമാണ്. ഏതായാലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *