കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത് മുന്‍ മിസ് യു.എസ്.എ ചെസ്‌ലിയെന്ന് പൊലീസ്

ന്യുയോര്‍ക്ക് : മിഡ്ടൗണ്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത് 2019 മിസ് യുഎസ്എ സൗന്ദര്യറാണിയും ലോയറുമായ ചെസ്‌ലി ക്രിസ്റ്റാണെന്ന് (30) ലൊ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ഞായറാഴ്ച സ്ഥിരീകരിച്ചു.

60 നിലകളിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ 9-ാം നിലയിലായിരുന്നു ചെസ്‌ലി താമസിച്ചിരുന്നത്. അവസാനമായി ഇവരെ കണ്ടത് 29-ാം നിലയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് നിലത്തു വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാടി ആത്മഹത്യ ചെയ്യുന്നതിനു മുമ്പു ഇന്‍സ്റ്റാഗ്രാമില്‍ മരണത്തിന്റെ സൂചന നല്‍കുന്ന സന്ദേശം അയച്ചിരുന്നു ഈ ദിവസം നിങ്ങള്‍ക്ക് വിശ്രമവും സമാധാനവും നല്കട്ടെ എന്ന സന്ദേശമാണ് ഇവര്‍ ട്വിറ്ററില്‍ ഇട്ടിരുന്നത്

Picture3

1991 ഏപ്രില്‍ 28ന് മിഷിഗണ്‍ ജാക്‌സണിലായിരുന്നു ഇവരുടെ ജനനം. ഇവരുടെ എല്ലാ സമ്പാദ്യവും അമ്മയ്ക്ക് നല്‍കണമെന്ന കുറിപ്പും ഇവര്‍ എഴുതിവച്ചിരുന്നുവെങ്കിലും ആത്മഹത്യയുടെ കാരണം വ്യക്തമാക്കിയിരുന്നില്ല. 2002 ല്‍ നോര്‍ത്ത് കാരലൈന സൗന്ദര്യ റാണിയായി ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019 ല്‍ മിസ് യൂണിവേഴ്‌സില്‍ 10-ാം സ്ഥാനവും ലഭിച്ചിരുന്നു. ഇവര്‍ സുന്ദരി മാത്രമായിരുന്നില്ലെന്നും മറ്റുള്ളവര്‍ക്ക് അസൂയ ജനിപ്പിക്കുന്ന രീതിയിലുള്ള ജീവിതമാണ് നയിച്ചിരുന്നതെന്നും അടുത്ത സുഹൃത്തുക്കള്‍ പറയുന്നു

യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കാരലൈനായില്‍ നിന്നും ബിഎസും, വേക്ക് ഫോറസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജെഡിയും, എംബിഎയും നേടിയ സമര്‍ഥയായ ഒരു വക്കീല്‍ കൂടിയായിരുന്നു . പിതാവ് പോളിഷ് അമേരിക്കനും , ‘അമ്മ ആഫ്രിക്കന്‍ അമേരിക്കനും ആയിരുന്നു

Leave Comment