സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനെതിരായ ഫാസിസ്റ്റ് നടപടിയാണ് മീഡിയാവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ വിലക്കെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് കോട്ടം വരുന്ന ഒരു നടപടിയും മീഡിയാവണ്‍ ചാനലിന്റെ ഭാഗത്ത് നിന്നും നാളിതുവരെ ഉണ്ടായിട്ടില്ല. വിമര്‍ശന ശബ്ദങ്ങളെ നിശബ്ദമാക്കുന്ന ഫാസിസ്റ്റ് നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹസന്‍ പറഞ്ഞു.