ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷകൾ നാളെ(04-02-2022) സമാപിക്കും

Spread the love

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി .

ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷകൾ നാളെ സമാപിക്കും. ആകെ 3,20,067 വിദ്യാർത്ഥികൾ ആണ് ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി സൗകര്യം പ്രയോജനപ്പെടുത്തുന്നത്. സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളിൽ ആണ് പരീക്ഷ നടത്തിയത് . പനി ബാധിച്ച 1493 കുട്ടികൾ പരീക്ഷ എഴുതി. ഇവർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു. കേരളത്തിന്‌ പുറമെ ഗൾഫിലും ലക്ഷദ്വീപിലും മാഹിയിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു.

കോവിഡ് മഹാമാരിക്കാലത്ത് ഒട്ടേറെ പ്രയാസങ്ങൾ മറികടന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ നടത്തിയത്. കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറെടുപ്പുകൾ നടത്തേണ്ടി വന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആശംസകൾ നേർന്നു. പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറാക്കാൻ പ്രയത്നിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും മന്ത്രി വി ശിവൻകുട്ടി അഭിനന്ദനങ്ങൾ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *