ലോസ് ആഞ്ചലസ്: കലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ആഞ്ചലസ് സിറ്റിയില്‍ മണിക്കൂറിലെ മിനിമം വേതനം 15 ഡോളറില്‍ നിന്നും 16.04 ഡോളറാക്കി ഉയര്‍ത്തുമെന്ന് മേയര്‍ എറിക്ക ഗാര്‍സിറ്റി അറിയിച്ചു . ജൂലൈ ഒന്ന് മുതല്‍ പുതിയ വേതനം നിലവില്‍ വരുമെന്ന് വ്യാഴാഴ്ച മേയര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സിറ്റി ലീഡര്‍മാര്‍ പ്രമേയം പാസാക്കി.
സിറ്റിയുടെ സാമ്പത്തിക സ്ഥിതി 2015 നെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . അതോടൊപ്പം ഹൗസിംഗ് കോസ്റ്റ്, ഗ്യാസ് ഉത്പന്നങ്ങളുടെ വില എന്നിവ ക്രമാതീതമായി ഉയരുകയും ചെയ്തിട്ടുണ്ട് . ഭവനരഹിതരുടെ പ്രശ്നമാണ് സിറ്റി അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന വിഷയം . പൊതുവായ പണപ്പെരുപ്പം സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
ജനുവരിയില്‍ മിനിമം വേതനം മണിക്കൂറില്‍ പതിനഞ്ചു ഡോളറാക്കി ഉയര്‍ത്തിയിരുന്നു . ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ആഹ്ളാദിക്കാനുള്ള അവസരമാണ് ആയിരകണക്കിന് ജീവനക്കാര്‍ക്കാണ് വേതന വര്‍ദ്ധനവിന്റെ ഗുണം ലഭിക്കുന്നത്.
തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിന് തൊഴിലുടമകള്‍ സമ്മതിച്ചപ്പോള്‍, വേതന വര്‍ധനവിനെ സഹര്‍ഷം സ്വാഗതം ചെയ്ത് തൊഴില്‍ സംഘടനകളും രംഗത്ത് വന്നു.
വേതന വര്‍ധനവ് ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരുമ്പോള്‍ ജീവനക്കാരുടെ ജോലി ചെയ്യുന്ന മണിക്കൂറുകള്‍ വെട്ടി കുറക്കേണ്ടി വരുമെന്ന് ഒരു വിഭാഗം തൊഴിലുടമകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിറ്റി സ്വാകാര്യ ജീവനക്കാര്‍ എന്നിവര്‍ക്കും വേതനവര്‍ധനവ് ലഭിക്കുമെന്നും മേയര്‍ അറിയിച്ചു.