കേരള സര്‍ക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി(കണ്ണൂര്‍) ടെക്സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എന്‍.ഐ.ഡികളില്‍ നിന്ന് ടെക്സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്സ് പൂര്‍ത്തിയാക്കിവര്‍ക്കും ഹാന്‍ഡ്ലൂം ആന്റ് ടെക്സ്റ്റൈല്‍ ടെക്നോളജി, ഹാന്‍ഡ്ലൂം ടെക്നോളജി എന്നിവയില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ നേടിയവര്‍ക്കും അപേക്ഷിക്കാം. ടെക്സ്റ്റൈല്‍ ഡിസൈനിംഗില്‍ മൂന്നു മുതല്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രൊജക്ട് അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ്. അപേക്ഷകള്‍ തപാല്‍ വഴിയോ നേരിട്ടോ സമര്‍പ്പിക്കാം. ഫെബ്രുവരി 15 ന് വൈകുന്നേരം 5 മണിയ്ക്കകം അപേക്ഷകള്‍ ലഭിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകള്‍ അയക്കുമ്പോള്‍ കവറിന് പുറത്ത് ‘ടെക്സ്റ്റൈല്‍ ഡിസൈനര്‍ക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. വിലാസം-എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി(കണ്ണൂര്‍), കിഴുന്ന പി.ഒ, തോട്ടട, കണ്ണൂര്‍ -670007. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍- 04972835390, ഇ-മെയില്‍- [email protected], വെബ്സൈറ്റ്: www.iihtkannur.ac.in.