മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി : രമേശ് ചെന്നിത്തല

Spread the love

രമേശ് ചെന്നിത്തല ഇന്നു (ഫെബ്രുവരി 5) തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

സ്വര്‍ണ്ണക്കടത്തില്‍ അന്ന് പ്രതിപക്ഷം ഉന്നയിച്ച എല്ലാ കാര്യങ്ങളും ശരിയാണെന്ന് വന്നിരിക്കുന്നു.

മുഖ്യമന്ത്രി ഇതൊന്നും അിറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് സ്വപ്ന സുരേഷ് കസ്റ്റഡിയിലിരിക്കുമ്പോഴും ജയിലില്‍ ഉളളപ്പോഴും സ്പനയുടെ സന്ദേശം പുറത്ത് കൊടുപ്പിച്ചത് ആരാണ് എന്ന് അവര്‍ തന്നെ പറഞ്ഞല്ലോ.

Kerala: 30kg gold smuggling case gets murky, top bureaucrat's role in questionകസ്റ്റഡിയലും ജയിലിലും ഉളള ഒരു പ്രതിയുടെ ശബ്ദ സന്ദേശം പുറത്ത് കൊടുക്കുക എന്നത് പോലീസോ ജയില്‍ ഉദ്യോഗസ്ഥരുടെയോ അിറവോടെയാണ്. ആഭ്യന്ത്രവകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞിട്ടാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പങ്ക് വളരെ വ്യക്തമാണ്.

മുഖ്യമന്ത്രിയെയും ഓഫീസിനെയും സംരക്ഷിക്കുവാനുളള പരിശ്രമം നടത്തി എന്നത് വ്യക്തമാണ്. അതുകൊണ്ടാണ് അനുവാദം വാങ്ങാതെ പുസ്തകം എഴുതിയിട്ടും ശിവശങ്കറിനെതിരെ നടപടിയുണ്ടാകാത്തത്. പലരെയും രക്ഷിക്കുവാനുളള തത്രപ്പാടിലാണ് ഈ പുസ്തകം ഇറക്കിയിട്ടുളളത്.

ശിവശങ്കറിന്റെ നേതൃത്വത്തില്‍ നടന്ന എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന് പ്രതിപക്ഷം അന്നേ ആവശ്യപ്പെട്ടതാണ്. അതനുസരിച്ച് അന്വേഷിക്കുവാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ആ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല .

Kerala gold smuggling and its political fallout: What we know so far | Kerala News | Manorama

ഐടി സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കറിന്റെ കീഴിലുളള വിവിധ സ്ഥാപനങ്ങളില്‍ അനധികൃത നിയമനം നടന്നു. യോഗ്യതയില്ലാത്തവരെ നിയമിച്ചു. ഈ കാര്യങ്ങള്‍ എല്ലാം പുറത്തു കൊണ്ടു വരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടതാണ് . ഇതുവരെ അന്വേഷണം നടന്നിട്ടില്ല. വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

സ്വപ്ന സുരേഷിന് പിഡബ്‌ളിയുസിയാണ് ജോലി നല്‍കിയത് എന്നായിരുന്നു ന്യായം. ശിവശങ്കര്‍ പറഞ്ഞിട്ടാണ് ജോലി നല്‍കിയത്. . കൃത്രിമ രേഖ ഉണ്ടാക്കി ബയോഡേറ്റ ഉണ്ടാക്കിയത് അദ്ദേഹമാണ്.

ശിവശങ്കര്‍ ഇനി ഒരു നിമിഷം സര്‍വ്വീസില്‍ തുടരുവാന്‍ അര്‍ഹനല്ല. സസ്പന്‍ഷന്‍ അടക്കമുളള നടപടികള്‍ക്ക് വിധേയനാകേണ്ടതാണ്.

സ്വര്‍ണക്കളളക്കടത്ത് കേസിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഈ കേസ് ഇല്ലാതായി. ഇത് ബിജെപിയും സിപിഎമ്മും തമ്മിലുളള കളളക്കളിയാണ്. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് എഴുതിയതിന് ശേഷം അന്വേഷണം ഉണ്ടായില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ കള്ളക്കളി പ്രതിഫലിച്ചു. സിപിഎമ്മിന് ബിജെപിയുടെ വോട്ട് കിട്ടിയത് കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാരിന് തിരിച്ച് വരുവാന്‍ അവസരമായത്. ഈ കൂട്ട് കെട്ടിന്റെ ഫലമായാണ് ഈ കേസ് ആവിയായി പോയത്. കേരളത്തില്‍ 60 സീറ്റുകളില്‍ ബിജെപിയുടെ പിന്തുണ സിപിഎമ്മിന് ലഭിച്ചത്.

ശിവശങ്കര്‍ പറയുന്നു താന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണെന്ന്. അതിന് വിരുദ്ധമായിട്ട് മറ്റൊരു പ്രതി ചില കാര്യങ്ങള്‍ പുറത്തു വരുന്നു. ഇത് അന്വേഷിക്കണം.

ലോകായുക്ത ഭേദഗതിയെ സംബന്ധിച്ച് കാനം രാജേന്ദ്രന്‍ പറഞ്ഞകാര്യങ്ങള്‍ 100 ശതമാനം സത്യമാണ്. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ സത്യമാണ് ജനങ്ങള്‍ വിശ്വസിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി വന്ന് കഴിഞ്ഞാല്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കുവാനുളള മര്യാദ മുഖ്യമന്ത്രിയും ഇടത് മുന്നണിയും കാണിക്കണം. ഇക്കര്യത്തില്‍ കേസ് കൊടുത്തത് കൂട്ടായി എടുത്ത തീരുമാനമാണ്. ഞങ്ങളുടെ ഇടയില്‍ ഒരു അഭിപ്രായവിത്യാസവുമില്ല.

 

Author

Leave a Reply

Your email address will not be published. Required fields are marked *