ന്യൂയോര്‍ക്ക്: യു.എസില്‍ വീണ്ടും ഗാന്ധി പ്രതിമ തകര്‍ത്തു. മാന്‍ഹട്ടനിലെ യൂണിയന്‍ സ്വകയറിലെ എട്ടടി ഉയരമുള്ള വെങ്കല പ്രതിമയാണ് തകര്‍ത്തത്. പ്രതിമതകര്‍ത്തതില്‍ യു.എസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
ഗാന്ധി പ്രതിമ തകര്‍ത്തതിനെ കോണ്‍സുലേറ്റ് അപലപിക്കുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുകയാണെന്ന് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു. മാന്‍ഹട്ടനിലെ പ്രാദേശിക ഭരണാധികളുമായും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റുമായും ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അതിവേഗത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.
1986 ഒക്ടോബര്‍ രണ്ടിനാണ് ഗാന്ധിജിയുടെ എട്ടടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചത്. മഹാത്മ ഗാന്ധിയുടെ 117ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു പ്രതിമ സ്ഥാപിച്ചത്. 2001ല്‍ പ്രതിമ അവിടെ നിന്ന് ലാന്‍ഡ്‌സ്‌കേപ്പ് ഗാര്‍ഡനിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. നേരത്തെ യു.എസിലെ കാലിഫോര്‍ണിയയിലും ഗാന്ധി പ്രതിമ തകര്‍ത്തിരുന്നു. നാല് വര്‍ഷം മുമ്പ് സിറ്റി കൗണ്‍സില്‍ സ്ഥാപിച്ച പ്രതിമയാണ് തകര്‍ത്തത്.