ഡാലസ് : യങ്ങു മെൻസ് ഇവാഞ്ചലിക്കൽ ഫെൽലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു 6 ഞായറാഴ്ച വൈകിട്ട് 6 30ന് (ഡാലസ് സമയം) ഗാനശുശ്രൂഷയും വചനപ്രഘോഷണവും നടത്തുന്നു സൂം ഫ്ലാറ്റ് ഫോം വഴി സംഘടിപ്പിക്കുന്ന മീറ്റിംഗിൽ സുപ്രസിദ്ധ സുവിശേഷകനും വേദ പണ്ഡിതനുമായ ഇവാഞ്ചലിസ്റ് ജോൺ
കുരിയൻ ഡിസിഷൻസ് ഡിസൈഡ് അവർ ഡെസ്റ്റിനി എന്ന വിഷയത്തെ ആസ്പദമാക്കി വചനശുശ്രൂഷ നിർവഹിക്കും .ഗാന ശുശ്രൂഷയ്ക്ക് ജോഷ്വ അബ്രഹാം,ജോസഫ് എബ്രഹാം ,ജോനാഥൻ അബ്രഹാം,ജന ആൻ തോമസ്, കെസിയ എബ്രഹാം, അന്ന അബ്രഹാം എന്നിവർ അടങ്ങുന്ന ഗായക സംഘം നേതൃത്വം നൽകും ഈ പ്രത്യേക സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകരായ രാജു കെ തോമസ് സുബിൻ അബ്രഹാം എന്നിവർ അറിയിച്ചു.