വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 10 ന്

Spread the love

പിണറായി സർക്കാർ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നമ്മുടെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്.

സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിൽ മികച്ച കെട്ടിടങ്ങൾ ഉണ്ടായി, ഹൈടെക് ക്‌ളാസുകളും ലാബുകളും ലൈബ്രറികളുമുണ്ടായി.

രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ തന്നെ 92 സ്‌കൂൾ കെട്ടിടങ്ങളും 48 ഹയർ സെക്കണ്ടറി ലാബുകളും 3 ഹയർ സെക്കണ്ടറി ലൈബ്രറികളും ഉദ്ഘാടനം ചെയ്യുകയുണ്ടായി.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. ഒപ്പം 107 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപന കർമവും നടന്നു.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രത്തിലെ എന്നും ഓർക്കപ്പെടുന്ന ഏടായി ആ ചടങ്ങ് മാറി.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ കൂടി ഉദ്ഘാടനം നടക്കാൻ പോവുകയാണ്.

മൊത്തം 90 കോടി രൂപ ചെലവിട്ടാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഒരു സ്‌കൂൾ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയിൽ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയിൽ 30 കോടി ചിലവിട്ട് 10 സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയിൽ രണ്ട് സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ, എം. എൽ. എ., നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി 40 കോടി രൂപ ചിലവിട്ട് നിർമ്മിച്ച 37 സ്‌കൂൾ കെട്ടിടങ്ങളുമാണ് ഉദ്ഘാടനം ചെയ്യപ്പെടാൻ പോകുന്നത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ആണ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നത്.

തിരുവനന്തപുരം അരുവിക്കര നിയോജക മണ്ഡലത്തിലെ പൂവച്ചൽ ഗവൺമെന്റ് വി.എച്ച്.എസ്.സി. യിൽ ഫെബ്രുവരി 10 ന് 11 30ന് നടക്കുന്ന ചടങ്ങിലാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടന കർമ്മം നിർവഹിക്കുക.

ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അധ്യക്ഷൻ ആയിരിക്കും.

ബഹുമാനപ്പെട്ട മന്ത്രിമാരായ അഡ്വ.കെ. രാജൻ, ശ്രീ. റോഷി അഗസ്റ്റിൻ, ശ്രീ. കെ. കൃഷ്ണൻകുട്ടി, ശ്രീ.എ.കെ. ശശീന്ദ്രൻ, ശ്രീ. അഹമ്മദ് ദേവർകോവിൽ, അഡ്വ. കെ. ആന്റണിരാജു, ശ്രീ. കെ.എൻ. ബാലഗോപാൽ, ശ്രീ. ജി.ആർ.അനിൽ, ശ്രീ. കെ. രാധാകൃഷ്ണൻ, ശ്രീമതി. വീണാ ജോർജ്ജ്, ശ്രീമതി. ജെ. ചിഞ്ചുറാണി, ബഹുമാനപ്പെട്ട എം.പി. ശ്രീ. അടൂർ പ്രകാശ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും.

സംസ്ഥാനതല ഉദ്ഘാടനം ജി.വി.എച്ച്.എസ്.എസ്. പൂവച്ചലിലും മറ്റിടങ്ങളിൽ വീഡിയോ കോൺഫറൻസ് വഴിയുമാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കുന്നത്.

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശൻ, ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ബഹുമാനപ്പെട്ട എം.എൽ.എ. മാരായ അഡ്വ. ജി. സ്റ്റീഫൻ, അഡ്വ. വി.കെ. പ്രശാന്ത്, അഡ്വ. വി.ജോയി, ശ്രീ. വി. ശശി, അഡ്വ. ഐ.ബി. സതീഷ്, ശ്രീ. കടകംപള്ളി സുരേന്ദ്രൻ, ശ്രീ.കെ.ബി. ഗണേശ്കുമാർ, അഡ്വ. പ്രമോദ് നാരായൺ, ശ്രീ. തോമസ് കെ തോമസ്, ശ്രീ. പി.പി. ചിത്തരഞ്ജൻ, ശ്രീ. ഉമ്മൻചാണ്ടി, ശ്രീ. ആന്റണി ജോൺ, ശ്രീ. കെ.ജെ. മാക്‌സി, അഡ്വ. എൽദോസ് പി കുന്നപ്പിള്ളിൽ, ശ്രീ. എ.സി. മൊയ്തീൻ, ശ്രീ. സനീഷ്‌കുമാർ ജോസഫ്, ശ്രീ. പി. ബാലചന്ദ്രൻ, ശ്രീ. സേവ്യർ ചിറ്റിലപ്പള്ളി, ശ്രീ. എൻ.കെ. അക്ബർ, ശ്രീ.കെ.കെ. രാമചന്ദ്രൻ, ശ്രീ. മുഹമ്മദ് മുഹ്‌സിൻ, ശ്രീ. പി. മമ്മിക്കുട്ടി, ശ്രീ. യു.എ. ലത്തീഫ്, ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി, ശ്രീ. ടി.വി. ഇബ്രാഹിം,
ശ്രീ. പി.വി. അൻവർ, ശ്രീ. പി. ഉബൈദുള്ള, ശ്രീ. ടി. സിദ്ധീഖ്, ശ്രീ. ഐ.സി. ബാലകൃഷ്ണൻ, ശ്രീ. ടി.ഐ. മധുസൂദനൻ, ശ്രീ. എ.എൻ. ഷംസീർ, ശ്രീ. എൻ.എ. നെല്ലിക്കുന്ന്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ഡോ. ടി.എൻ. സീമ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ. ജീവൻ ബാബു കെ. ഐ.എ.എസ്, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ്.ആർ.കെ, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, എസ്.എസ്.കെ. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ, കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീ. അൻവർ സാദത്ത്, എസ്.ഐ.ഇ.റ്റി. ഡയറക്ടർ ശ്രീ. അബുരാജ്, സീമാറ്റ് ഡയറക്ടർ ഡോ. സാബു. എച്ച്. എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും.

ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് സ്വാഗതവും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. എ.പി.എം. മുഹമ്മദ് ഹനീഷ്. ഐ.എ.എസ്. നന്ദിപ്രകാശനവും നടത്തും.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പൂവച്ചൽ ജി.വി.എച്ച്.എസ്.എസ് ന്റെ പുതിയ കെട്ടിടത്തിന്റെ താക്കോൽ ബഹുമാനപ്പെട്ട എം.എൽ.എ. അഡ്വ. ജി. സ്റ്റീഫന് കൈമാറും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങുകൾ നടത്തുക.

Author

Leave a Reply

Your email address will not be published. Required fields are marked *