ഹൂസ്റ്റണ്‍: മൈ 600 എല്‍.ബി. റിയാലിറ്റി ഷോയിലെ ആദ്യ ട്രാന്‍സ്ജന്റര്‍ സ്റ്റാര്‍ ഡെസ്റ്റിനി ലാഷെ അന്തരിച്ചു. 30 വയസ്സായിരുന്നു പ്രായം. സെസ്റ്റിനിയുടെ സഹോദരന്‍ വെയ്ന്‍ കോംപ്ടണാണ് ഈ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഫെബ്രുവരി 8ന് അറിയിച്ചത്. മരണകാരണം വ്യക്തമല്ല.
ആണ്‍കുട്ടിയായി ജനിച്ച ഇവരുടെ ആദ്യപേര്‍ മാത്യു വെന്റട്രസ് എന്നായിരുന്നു. നിരവധി ലിംഗമാറ്റ ശാസ്ത്രക്രിയക്ക് ഇവര്‍ വിധേയരായിരുന്നു. ചെറുപ്പത്തില്‍ ഇവര്‍ സാധാരണകുട്ടിയുടെ ശരീരപ്രകൃതമായിരുന്നു. 2019 ല്‍ ഈ ഷോയില്‍ ആദ്യം പ്രത്യക്ഷപ്പെടുമ്പോള്‍ ഇവരുടെ ശരീര ഭാരം 699 പൗണ്ടായിരുന്നു. ആദ്യ ട്രാന്‍സ്ജന്റര്‍ സ്റ്റാര്‍ എന്ന നിലയില്‍ ചരിത്രം കുറിച്ചെങ്കിലും, ജീവിതത്തില്‍ വളരെ നിരാശരായിരുന്നു. പലപ്പോഴും ആത്മഹത്യയെകുറിച്ചുപോലും ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പുകളിട്ടിരുന്നു. ദുസ്സഹമായ വേദനയും ഇവര്‍ക്കനുഭവപ്പെട്ടിരുന്നു.
ക്രമാതീതമായ ശരീരഭാരം കുറക്കുന്നതിന് ബൈപാസ് സര്‍ജറിക്കും ഇവര്‍ വിധേയരായിരുന്നു. ഒടുവില്‍ അവരുടെ ശരീരഭാരം 500 പൗണ്ടില്‍ എത്തി നില്‍ക്കെയായിരുന്നു മരണം ഇവരെ തട്ടിയെടുത്തത്. ഇവരുടെ കണ്ണില്‍ നിന്നും ഒഴുകിയ കണ്ണുനീര്‍ സൂക്ഷിച്ചുവെച്ചിരുന്നുവെങ്കില്‍ അതില്‍ സമുദ്രം കണക്കെ ഞാന്‍ പൊങ്ങി കിടക്കുമായിരുന്നു. ഇവര്‍ ഫെബ്രുവരി 4ന് ട്വിറ്ററില്‍ കുറിച്ചു. വെസ്റ്റിനായുടെ ഒരു സഹാദരി ഈയ്യിടെ മരിച്ചിരുന്നു. അമേരിക്കയില്‍ ക്രമം തെറ്റിയ ഭക്ഷണരീതി നിരവധി പേരുടെ അസ്വാഭാവീകമായ ശരീര വളര്‍ച്ചക്ക് കാരണമായിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയും, ഗ്യാസ്ട്രിക് ബൈപാസും ഇവിടെ സാധാരണമായിരിക്കുന്നു. ഇക്കൂട്ടര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം വര്‍ണ്ണനാതീതമാണ്. ഇതിന് ഉത്തമ ഉദാഹരണം കൂടിയാണ് ചെറുപ്പത്തില്‍ അകാലമരണം വരിക്കേണ്ടി വന്ന ഡെസ്റ്റിനിയുടേത്.