വാഷിംഗ്ടണ്‍ ഡി.സി.: അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ അടിയന്തിരമായി നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരഭിക്കണമെന്ന് യു.എസ്. സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി അഭിപ്രായപ്പെട്ടു.
നമ്മുടെ ഏറ്റവും പ്രിയപ്പെട്ട കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഉണ്ട്. തന്റെ നാലുവയസ്സുള്ള മകള്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് ഫെബ്രുവരി 15 ചൊവ്വാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മകളുടെ പോസിറ്റീവ് റിസള്‍ട്ട് എന്നെ ഭയപ്പെടുത്തിയിരുന്നില്ല.
എല്ലാ മാതാപിതാക്കളും ചോദിക്കുന്ന ഒരു ചോദ്യം ഞാനും ചോദിക്കുന്നു. എന്റെ മകള്‍ സുരക്ഷിതയല്ലേ? അവളെ സംരക്ഷിക്കുന്നതിന് കൂടുതല്‍ എന്തെങ്കിലും എനിക്ക് ചെയ്യാനാകുമോ? എന്റെ തെറ്റുകൊണ്ടാണോ മകള്‍ക്ക് കോവിഡ് വന്നത്? ഒരു ഡോക്ടറോ, സര്‍ജന്‍ ജനറലോ എന്നതിലുപരി ഞാന്‍ ഒരു പിതാവാണ്. മുതിര്‍ന്നവരില്‍ കാണുന്ന അത്രയും ഗൗരവമായ രോഗലക്ഷണങ്ങള്‍ കു്ട്ടികളില്‍ കാണാറില്ല. എന്റെ മകള്‍ക്ക് പനിയും, സോര്‍ ത്രോട്ടും ഉണ്ട്.
സ്‌ക്കൂളുകളില്‍ നിന്നും മാസ്‌ക് മാന്‍ഡേറ്റ് നീക്കം ചെയ്യുന്നതും, അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനുള്ള തീരുമാനം ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നീട്ടികൊണ്ടുപോകുന്നതിലും മൂര്‍ത്തി ആശങ്ക അറിയിച്ചു. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് മുന്തിയ പരിഗണന എഫ്.ഡി.എ. നല്‍കണമെന്നും മൂര്‍ത്തി നിര്‍ദ്ദേശിച്ചു.