പതിനഞ്ചുവയസ്സില്‍ 7 അടി അഞ്ചിഞ്ച്- ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ സ്ഥാനം പിടിച്ച് ഒലിവര്‍ റയോക്സ്

Spread the love

ബ്രാണ്ടന്‍ റ്റണ്‍(ഫ്ളോറിഡാ): പതിനഞ്ചു വയസ്സുള്ള ബാസ്‌ക്കറ്റ്ബോള്‍ താരം ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു.ഒലിവര്‍ റയോക്സാണ് 7 അടി അഞ്ചിഞ്ച് ഉയരവുമായി ലോകറിക്കാര്‍ഡ് സ്ഥാപിച്ചത്. കൗമാര പ്രായത്തില്‍ ഇത്രയും ഉയരം എന്നതാണ് ലോക റിക്കാര്‍ഡ് നേടാന്‍ ഒലിവറിനെ സഹായിച്ചത്. കനേഡിയന്‍ മാതാപിതാക്കളും ഉയരത്തില്‍ മറ്റുള്ളവരേക്കാള്‍ മുന്നിലാണ്.

ഒലിവറിന്റെ പിതാവിന് 6.8 അടിയും, മാതാവിന് 6.2 അടിയും ഉയരം ഉണ്ട്. ഫ്ളോറിഡാ ഐ.എം.ജി അക്കാദമി ബാസ്‌ക്കറ്റ് ബോള്‍ താരമാണ് ഒലിവര്‍. ഉയരം മാത്രമല്ല നല്ല സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥി കൂടിയാണ് ഒലിവര്‍. ബാസ്‌ക്കറ്റ് ബോളാണ് പ്രിയപ്പെട്ട വിനോദ്. ഒലിവര്‍ ധരിക്കുന്ന ഷൂസ്സിന്റെ സൈസ് 20 ആണ്.

ഒലിവര്‍ വര്‍ഷവും പത്തു സെന്റിമീറ്റര്‍ വരെ വളരുന്നു എ്ന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുള്ളത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് വയസ്സുകളിലായിരുന്നു ഒലിവറിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ച. ഇപ്പോള്‍ പഠിക്കുന്ന സ്‌ക്കൂളിലെ ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ത്ഥിയാണ് ഒലിവര്‍. ഒലിവറിന് ബാസ്‌ക്കറ്റ് ബോള്‍ ടീമില്‍ ലഭിച്ചതില്‍ ഹെഡ് കോച്ച് ജൊമി ഷില്ലര്‍ അഭിമാനിക്കുന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *