ഒക്കലഹോമ: 2005 മെമ്മോറിയല്‍ ഡേയില്‍ ഡെല്‍സിറ്റിയിലെ ട്രെയ്ലറിനു പുറത്തുവെച്ചു നാലുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫെബ്രുവരി 17 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഒക്കലഹോമയില്‍ നടപ്പാക്കി.
ഏമി റൈറ്റ്(26), ജെയിംസ് ആള്‍ഡേഴ്സണ്‍ 57, ടെറി സ്മിത്ത്(56), ജെയിംസ് സ്വന്‍ഡില്‍(49) എന്നിവരെ എ.കെ.47 റൈഫിള്‍ ഉപയോഗിച്ചു കൊലപ്പെടുത്തിയ ഗില്‍ബര്‍ട്ട് റെ പോസ്റ്റിലിയുടെ(35) വധശിക്ഷ മാരകമായ വിഷമിശ്രിതം ഉപയോഗിച്ചായിരുന്നു നടപ്പാക്കിയത്.
ഒക്ടോബറില്‍ ഒക്കലഹോമയില്‍ വധശിക്ഷ പുനരാരംഭിച്ചതിനു ശേഷം വിഷമിശ്രിതം ഉപയോഗിച്ചുള്ള നാലാമത്തെ വധശിക്ഷയാണിത്. 12 വയസ്സില്‍ മാതാവിനാല്‍ ഉപേക്ഷിക്കപ്പെട്ടു മയക്കുമരുന്നിന് അടിമയായിരുന്നു ഗില്‍ബര്‍ട്ട്. 19 വയസ്സിലായിരുന്നു പ്രതി നാലുപേരെ കൊലപ്പെടുത്തിയത് ട്രെയ്ലില്‍ താമസിച്ചരായിരുന്നു കൊല്ലപ്പെട്ടവര്‍-പ്രതിയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് പുറകെ ഓടിയാണ് ഇയാള്‍ നിറയൊഴിച്ചത്.
വധശിക്ഷ ഒഴിവാക്കണമെന്ന് അപേക്ഷ പരോള്‍ ബോര്‍ഡ് 4-1 ന് തള്ളിയിരുന്നു. യു.എസ്. സുപ്രീം കോടതിയും വധശിക്ഷ നടപ്പാക്കുന്നതിന് അനുമതി നല്‍കിയിരുന്നു.
വധശിക്ഷ നടപ്പാക്കുന്നത് കാണുന്നതിന് കുടുംബാംങ്ങളെ ഇയാള്‍ അനുവദിച്ചിരുന്നില്ല. വിഷമിശ്രിതം ഉപയോഗിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നു.
10.02ന് വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു. 10.09 നു മരണം സ്ഥിരീകരിച്ചു. അവസാനനിമിഷം കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുക്കിയതായി മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
വധശിക്ഷക്കുശേഷം ഒക്കലഹോമസിറ്റി ആര്‍ച്ച് ബിഷപ്പു ഇതിനെതിരെ പ്രസ്താവനയിറക്കി. വധശിക്ഷ ഒക്കലഹോമയില്‍ ഒഴിവാക്കണമെന്നും, മനുഷ്യജീവന്റെവില നേതാക്കള്‍ മനസ്സിലാക്കണമെന്നും ആര്‍ച്ച് ബിഷപ്പു പോള്‍ എസ് കോക്ക്ലെ ആവശ്യപ്പെട്ടു. വധശിക്ഷയുടെ സമയത്ത് ഒക്കലഹോമ ഗവര്‍ണ്ണറുടെ വസതിക്കു മുമ്പില്‍ വധശിക്ഷയെ ഹനിക്കുന്നവര്‍ വിജില്‍ സംഘടിപ്പിച്ചിരുന്നു.