നിയമസഭാംഗം ശ്രീ. കെ.എം. സച്ചിന്‍ദേവ് 22.02.2022 ന് ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിനുള്ള മറുപടി : മന്ത്രി ശ്രീ. വി ശിവൻകുട്ടി

Spread the love

എസ്.എ.സ്.എല്‍.സി/ഹയര്‍ സെക്കന്‍ററിവൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി ക്ലാസ്സുകള്‍ 2021 ജൂണ്‍ 1 തന്നെ ആരംഭിച്ചു.
കോവിഡ് മഹാമാരി മൂലം സ്കൂളുകളില്‍
നേരിട്ടുള്ള അധ്യയനം സാധ്യമല്ലാതിരുന്നതുമൂലം ക്ലാസ്സുകള്‍ കൈറ്റ് – വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഡിജിറ്റല്‍ മാധ്യമത്തിലൂടേയും ജി-സ്യൂട്ട് വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടേയും ഫലപ്രദമായി
നടത്തിയിട്ടുണ്ട്. നേരിട്ടുള്ള അധ്യയനം 2021 നവംബര്‍ 01 ന്ആരംഭിച്ചു.2022 ഫെബ്രുവരി 21 മുതല്‍ 1 മുതല്‍ 12 വരെക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളെയുംഉള്‍പ്പെടുത്തി സാധാരണനിലയില്‍ രാവിലെമുതല്‍ വൈകുന്നേരം വരെ എന്ന രീതിയിലുളള
സ്കൂളുകളുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമായിരിക്കും. എല്ലാ ശനിയാഴ്ചകളിലും സ്കൂള്‍തല
റിസോഴ്സ് ഗ്രൂപ്പുകള്‍ (എസ്.ആര്‍.ജി.)ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും കുട്ടികളുടെ പഠനനേട്ടം ഉറപ്പുവരുത്തുന്നതിന് അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും ചെയ്യുന്നു.
പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ക്ക് കുട്ടികളെ
തയ്യാറാക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 10, 12 ക്ലാസ്സുകളിലെ പാഠഭാഗങ്ങള്‍ ഫെബ്രുവരി 28-നകം പൂര്‍ത്തീകരിക്കുന്ന രീതിയില്‍
പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ നടത്താനുംതുടര്‍ന്ന് റിവിഷന്‍ നടത്തുന്നതിനുമുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗ്ഗരേഖ “തിരികെ
സ്കൂളിലേയ്ക്ക്” എന്ന പേരില്‍ നല്‍കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട്.മുന്‍ വര്‍ഷത്തേക്കാള്‍ അദ്ധ്യയന സാഹചര്യംമെച്ചപ്പെട്ടതിനാലും അര്‍ഹതക്ക് അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കേണ്ടതിനാലും ഫോക്കസ് ഏര്യ സംബന്ധിച്ചും പരീക്ഷസംബന്ധിച്ചും വിദഗ്ദ്ധാഭിപ്രായം പരിഗണിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി.എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളുംപാലിച്ചുകൊണ്ടാണ് ക്ലാസ്സുകള്‍ നടത്തുന്നത്.
സ്കൂള്‍ വൃത്തിയാക്കലും അണുനശീകരണം,ഗതാഗത സംവിധാനം ഉള്‍പ്പെടെയുള്ളമുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്‍റെയും പ്ലാന്‍ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രഥമാധ്യാപകന്‍,പ്രിന്‍സിപ്പല്‍മാര്‍ മുഖേന ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ക്ക്
നല്‍കുകയും ആയത് ക്രോഡീകരിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍/ആര്‍.ഡി.ഡി/ എ.ഡി.മാര്‍
വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എല്ലാ ആഴ്ചയും
നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കൂടാതെ ഓണ്‍ലൈന്‍ പഠനവിടവ് പരിഹരിക്കാന്‍ എസ്.എസ്.കെ-യുടെ നേതൃത്വത്തിലും എന്‍.എസ്.എസിന്‍റെ നേതൃത്വത്തിലും
പരിഹാര ബോധന പ്രവര്‍ത്തനങ്ങള്‍ നടന്ന്
വരുന്നു.ആദിവാസി മേഖലകളിലും തീരപ്രദേശ
മേഖലകളിലും വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് എത്തി പഠന പിന്‍തുണ നല്‍കാനുള്ള ശ്രമങ്ങളും സജീവമായി നടത്തുന്നു.പരീക്ഷകള്‍
ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനപ്രക്രിയയില്‍ നിന്ന് കേരളത്തിലെ കുട്ടികള്‍പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെ
സമയ ബന്ധിതമായി പൊതുപരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
എസ്.എസ്.എല്‍.സി./ ഹയര്‍ സെക്കണ്ടറി/ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മാതൃകാ
പരീക്ഷകള്‍ 2022 മാര്‍ച്ച് 16 ന് തുടങ്ങി മാര്‍ച്ച് 21 ന് അവസാനിക്കുന്നതാണ്.
എസ്.എസ്.എല്‍.സി പരീക്ഷ 2022 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയും രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി
പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
മാര്‍ച്ച് 21 മുതല്‍ 29 വരെയുള്ള തീയതികള്‍ചോദ്യപേപ്പര്‍ സംബന്ധിച്ചുളള സംശയനിവാരണത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
ഒന്നാം വര്‍ഷ പരീക്ഷ സംബന്ധിച്ച് താമസിയാതെ തീരുമാനം എടുക്കുന്നതാണ്.
പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
ഒരു വിദ്യാര്‍ത്ഥിക്ക് എസ്.എസ്.എല്‍.സി. ക്ക് 9
പരീക്ഷകളും ഹയര്‍സെക്കന്‍ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി എന്നിവയ്ക്ക് 6 പരീക്ഷകളുമാണ് ഉള്ളത്.
അതിനാല്‍ തന്നെ പരീക്ഷകള്‍ക്കിടയ്ക്ക്ആവശ്യമായ ഇടവേളകള്‍ ലഭ്യമായിട്ടുണ്ട്.
കോവിഡ് മഹാമാരി മൂലം പൂര്‍ണ്ണതോതിലുള് നേരിട്ടുള്ള അദ്ധ്യയനം നടത്തുവാന് സാധിച്ചിരുന്നില്ല എന്ന വസ്തുത പരിഗണിച്ച്
പാഠഭാഗങ്ങളുടെ ആപേക്ഷിക പ്രാധാന്യത്തില്‍ ഊന്നല്‍ നല്‍കി പുനഃക്രമീകരിച്ച ഫോക്കസ്
ഏര്യാ രീതി ഇത്തവണയും തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഓരോ വിഷയത്തിലേയും ആകെ പാഠഭാഗത്തിന്‍റെ 60 ശതമാനം ഫോക്കസ് ഏരിയ ആയി
നിശ്ചയിക്കുകയും അതില്‍ നിന്ന് 70 ശതമാനം
സ്കോര്‍ ലഭിക്കുംവിധം ചോദ്യങ്ങള്‍
ഉണ്ടാകണമെന്ന് നിഷ്ക്കര്‍ഷിക്കുകയും
ചെയ്തിട്ടുണ്ട്.
ഇതിന് പുറമെ 50 ശതമാനം അധിക ചോദ്യങ്ങളും ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, അഖിലേന്ത്യാ തലത്തിലുള്ള മത്സര
പരീക്ഷകള്‍ക്കും മത്സരാധിഷ്ഠിതമായി പ്രവേശനം നടത്തുന്ന ഇതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നമ്മുടെ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് മുഴുവന്‍ പാഠഭാഗങ്ങളും
അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാകയാല്‍
ഫോക്കസ് ഏര്യയ്ക്ക് പുറമേയുള്ള ഭാഗങ്ങള്‍
കൂടി പഠിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അത്തരത്തില്‍ ഫോക്കസ് ഏര്യയയ്ക്ക് പുറത്ത്
നിന്ന് 30 ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങളും
നല്‍കുന്നതായിരിക്കും.
ഉന്നത പഠനത്തിന് പോകുമ്പോള്‍ നിലവില്‍
പഠിക്കുന്ന കോഴ്സുകളില്‍ പഠനവിടവ് ഉണ്ടായാല്‍ അത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് വിദ്യാര്‍ത്ഥികളുടെ
നിലവാരത്തിനനുസരിച്ച് സ്കോര്‍ ചെയ്യാന്‍
കഴിയുന്ന തരത്തില്‍ ഫോക്കസ് ഏര്യ
നിശ്ചയിച്ചിട്ടുള്ളത്.
ഫോക്കസ് ഏര്യയെ സംബന്ധിച്ച് തീരുമാനം
പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍
ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും
കോടതി അത് തള്ളിക്കളഞ്ഞിട്ടുള്ളതും സര്‍ക്കാര്‍ നിലപാടിനെ അംഗീകരിച്ചിട്ടുള്ളതുമാണ്.
പ്രാക്ടിക്കല്‍ പരീക്ഷകള്‍ സൗകര്യപ്രദമായി
തിയറി പരീക്ഷകള്‍ക്ക് ശേഷം
നടത്തുന്നതായിരിക്കും.
പ്രാക്ടിക്കല്‍ പരീക്ഷ പൊതു പരീക്ഷയ്ക്ക്
ശേഷമായതിനാല്‍ പാഠഭാഗങ്ങള്‍ കൂടുതല്‍
സമയമെടുത്ത് പഠിപ്പിച്ചു തീര്‍ക്കുന്നതിന് കുട്ടികള്‍ക്ക് കൂടുതല്‍ പഠന സമയം ലഭിക്കുന്നതിനും അവസരം ലഭിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി മൂലം എല്ലാ മേഖലകളും
പ്രതിസന്ധി നേരിട്ടിരുന്ന സാഹചര്യത്തിലും വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം
ഉറപ്പാക്കുന്നതിന് സമയബന്ധിതമായി വിദ്യാഭ്യാസ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനും
ആവശ്യമായ നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ
വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കോ ആശങ്കയുടെ ആവശ്യമില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *