ഉക്രൈൻ വിവരശേഖരണത്തിന് ഓൺലൈൻ സൗകര്യവും , ഇതുവരെ ബന്ധപ്പെട്ടത് 1132 പേർ

Spread the love

ഉക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്‌സ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നോർക്ക റൂട്ട്‌സിന്റെ www.norkaroots.org ൽ http://ukrainregistration.norkaroots.org എന്ന ലിങ്ക് വഴി വിവരങ്ങൾ അപ്‌ലോഡ് ചെയ്യാം. പാസ്‌പോർട്ട് വിശദാംശങ്ങൾ, പഠിക്കുന്ന സർവകലാശാല തുടങ്ങി സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. നോർക്ക ശേഖരിക്കുന്ന വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഉക്രൈനിലെ ഇന്ത്യൻ എംബസിക്കും കൈമാറും.
മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടുവരുന്നുണ്ട്. എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായുള്ള

ഏകോപനത്തിനായി കൺട്രോൾ റൂം പ്രവർത്തനം തുടരുകയാണ്.
27 സർവകലാശാലകളിൽ നിന്നായി 1132 വിദ്യാർഥികൾ ഇതുവരെ നോർക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും ഉക്രൈനിലെ ഇന്ത്യൻ എംബസിക്കും കൈമാറിയതായി നോർക്ക റൂട്‌സ് സിഇഒ അറിയിച്ചു.
ഓൺലൈൻ രജിസ്‌ട്രേഷനു പുറമെ കീവിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. വിദേശകാര്യ മന്ത്രാലയത്തിന്റെ 1800 118797 എന്ന ടോൾ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളും [email protected] എന്ന ഇ-മെയിൽ വിലാസവും പ്രയോജനപ്പെടുത്താം.
മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്‌സിന്റെ 1800 425 3939 എന്ന ടോൾ ഫീ നമ്പരിലോ [email protected] എന്ന ഇ-മെയിലിലോ വിവരം നൽകാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *