ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഷോപ്പിംഗ് മാളില്‍ ഫെബ്രുവരി 23 ബുധനാഴ്ച രാവിലെ ഉണ്ടായ വെടിവെപ്പില്‍ ഒരു പോലീസ് ഓഫീസറും, ഓഫീസറെ വെടിവച്ച അക്രമിയും കൊല്ലപ്പെട്ടതായി ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു. ഇന്നു വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൊല്ലപ്പെട്ട ഓഫീസറുടെ ഭാര്യയും പങ്കെടുത്തിരുന്നു.
ഹൂസ്റ്റണിലെ പ്ലാസ് അമേരിക്കന്‍സ് മാളില്‍ എക്സ്ട്രാ ജോലിക്കെത്തിയതായിരുന്നു ജെബിന്റൊ കൗണ്ടി പ്രസിഡന്റ് ഒന്നിലെ ഓഫീസര്‍ നീല്‍ ആസംസ് മാളിലെത്തിയ പ്രതിയുമായി വാക്ക് തര്‍ക്കം ഉണ്ടായി. പെട്ടെന്ന് അക്രമി ഓഫീസറുടെ തോക്ക് തട്ടിയെടുത്ത് നിറയൊഴിക്കുകയായിരുന്നു.
ഇതേസമയം അവിടെയുണ്ടായിരുന്ന രണ്ടു ഓഫീര്‍മാര്‍ പ്രതിക്കു നേരെ വെടിയുതിര്‍ത്തു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി കത്തി കാണിച്ചു ഭീഷിണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ബിന്‍ ആഡംസ് ഇയാളുടെ നേരെ അടുത്തത്.
2012 ല്‍ പോലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി ആദ്യം കൗണ്ടി എന്‍വയോണ്‍മെന്റല്‍ ഓഫീസറായാണ് ജോലിയില്‍ പ്രവേശിച്ചത്.
പോലീസ് ഓഫീസര്‍മാര്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും, ഇതു ഓഫീസര്‍മാരുടെ മനോബലം തകര്‍ക്കുമെന്നും, പോലീസ് ഓഫീസര്‍ സംഘടനാ നേതാവ് ജൊ ഗമാള്സി പറഞ്ഞു. പ്രതിക്കുനേരെ വെടിയുതിര്‍ത്ത ഓഫീസര്‍മാരുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല