ബൈഡന്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി ; സുപ്രീം കോടതിക്ക് ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജി

Spread the love

വാഷിംഗ്ടണ്‍ ഡി.സി : അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുത്താല്‍ സുപ്രീം കോടതിയില്‍ ഒഴിവ് വരുന്ന സ്ഥാനത്തേക്ക് കറുത്ത വര്‍ഗക്കാരിയെ നിയമിക്കുമെന്ന ബൈഡന്റെ വാഗ്ദാനം നിറവേറ്റി .

ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സര്‍ക്യൂട്ട് യുണൈറ്റഡ് സ്‌റേറ്‌സ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് സര്‍ക്യൂട്ട് ജഡ്ജിയായി പ്രവര്‍ത്തിക്കുന്ന കേതന്‍ജി ബ്രൗണ്‍ ജാക്സനെയാണ് പുതിയ സുപ്രീം കോടതി അസോസിയേറ്റ് ജഡ്ജിയായി ബൈഡന്‍ നോമിനേറ് ചെയ്തിരിക്കുന്നത് .

Picture

കേതന്‍ജിയുടെ നിയമനം സെനറ്റ് അംഗീകരിക്കുന്നതോടെ നിലവിലുള്ള ജഡ്ജി സ്റ്റീഫന്‍ ബ്രെയര്‍ ഒഴിയുന്ന സ്ഥാനത്തേക്ക് ഇവര്‍ നിയമിതയാകും . അമേരിക്കയുടെ ചരിത്രത്തില്‍ സുപ്രീം കോടതിയില്‍ നിയമിതയാകുന്ന ആദ്യ കറുത്ത വര്‍ഗക്കാരി ജഡ്ജി എന്ന ബഹുമതിക്ക് കേതന്‍ജി അര്‍ഹയാകും , അതോടൊപ്പം യു.എസ് സുപ്രീംകോടതിയിലെ ആറാമത്തെ വനിതാ ജഡ്ജിയും .

പിതാവ് ജോണി ബ്രൗണ്‍ മാതാവ് എല്ലേറി ബ്രൗണ്‍ എന്നിവരുടെ മകളായി 1970 സെപ്തംബര്‍ 14 ന് വാഷിംഗ്ടണിലായിരുന്നു ഇവരുടെ ജനനം . മയാമി പല്‍മറ്റോ സീനിയര്‍ ഹൈസ്‌കൂള്‍ , ഹാര്‍വാര്‍ഡ് യൂണിവേഴ്സ്റ്റിറ്റി ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍ എന്നിവടങ്ങളിലാണ് കേതന്‍ജി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് . 1996 ല്‍ ജൂറിസ് ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി . 1996 മുതല്‍ 2000 വരെ വിവിധ കോടതികളില്‍ പ്രഗത്ഭ ജഡ്ജിമാരുടെ ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു .

നിയമത്തില്‍ അഗാധപാണ്ഡിത്യമുള്ള കേതന്‍ജിയുടെ നിയമനം യു.എസ് സെനറ്റ് റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ പിന്തുണയോടെ അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത് . പാട്രിക് ജി ജാക്‌സനാണ് ഭര്‍ത്താവ് , 2 കുട്ടികളുമുണ്ട് .

Author

Leave a Reply

Your email address will not be published. Required fields are marked *