ചിക്കാഗൊ: ഇല്ലിനോയ് സുപ്രീം കോടതി സ്ക്കൂള് മാന്‍ഡേറ്റ് തുടരണമെന്ന് ഗവര്‍ണ്ണര്‍ പ്രിറ്റ്സക്കറുടെ അപേക്ഷ കേള്‍ക്കാന്‍ വിസമ്മതിച്ചതോടെ ഫെബ്രുവരി 28 തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്ക്കൂളുകളിലെ മാസ്ക്ക് മാന്‍ഡേറ്റ് അവസാനിപ്പിക്കുന്നതിന് തീരുമാനിച്ചു. ഫെബ്രുവരി 25 വെള്ളിയാഴ്ച സി.ഡി.സി.യുടെ പുതിയ മാസ്ക് മാന്‍ഡേറ്റ് പ്രഖ്യാപിച്ചതിന് തൊട്ടുപുറകെ യാണ് ഗവര്‍ണ്ണര്‍ സ്ക്കൂള് മസാക് മാന്‍ഡേറ്റ് നീക്കം ചെയ്യുന്ന ഉത്തരവിറക്കിയത്.
സ്ക്കൂള് മാസ്ക്ക് മാന്‍ഡേറ്റ് ഭാവിയില്‍ വേണ്ടി വരുമോ എന്നത് പിന്നീട് ആലോചിച്ചു തീരുമാനിക്കുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഇന്‍ഡോര്‍ മാസ്ക്ക് വേണ്ടെന്ന്വെക്കുകയും, കോവിഡ് 19 അതിവ്യാപന മേഖലയില്‍ മാത്രം മാസ്ക്ക് ധരിച്ചാല്‍ മതി എന്ന സി.ഡി.സി.യുടെ പുതിയ തീരുമാനം സ്വാഗതാര്‍ഹമാണെന്നും, ഇല്ലിനോയ്സിലെ എല്ലാ സ്ക്കൂള് ഡിസ്ട്രിക്ടുകളും സി.സി.സി. മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഗവര്‍ണ്ണര്‍ അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന വ്യാപകമായി മാസ്ക് മാന്‍ഡേറ്റ് നീക്കം ചെയ്യുന്നതും തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. സംസ്ഥാനത്തെ 852 സ്ക്കൂള് ഡിസ്ട്രിക്റ്റുകളഇല് 700ലധികം സ്ക്കൂള് മാ സ്ക് മാന്‍ഡേറ്റ് നീക്കം ചെയ്യുന്നതും തിങ്കള ാഴ്ച മുതല്‍ നിലവില്‍ വരുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
സംസ്ഥാനത്തെ 852 സ്ക്കൂള് ഡിസ്ട്രിക്റ്റുകളില്‍ 700 ലധികം സ്ക്കൂള് മാസ്ക് മാന്‍ഡേറ്റ് ഓപ്ഷണല്‍ ആക്കിയിരുന്നു. പാന്‍ഡമിക്ക് ആരംഭിച്ചതു മുതല്‍ ഉയര്‍ന്നു വന്ന കോവിഡ് കേസ്സുകള്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും കുറവുവന്നിട്ടുണ്ട്. അതോടൊപ്പം വാക്സിനേഷന് സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഈ സാഹചര്യങ്ങള്‍ എല്ലാം വിലയിരുത്തിയാണ് ഫെബ്രുവരി 28 മുതല്‍ സംസ്ഥാനത്തു മസാക് മാന്‍ഡേറ്റ് പിന്‍വലിക്കണമെന്നും ഗവര്‍ണ്ണര്‍ അറിയിച്ചു.